ലണ്ടൻ
റെനാൻ ലോധിയുടെ ഹെഡ്ഡറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തീർന്നു. അത്ലറ്റികോ മാഡ്രിഡിനോട് ഒറ്റ ഗോളിന് തോറ്റ് ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽനിന്ന് യുണൈറ്റഡ് മടങ്ങി.
ഇരുപാദങ്ങളിലുമായി 2–-1നാണ് അത്ലറ്റികോയുടെ വിജയം. ആദ്യപാദം 1–-1 എന്ന നിലയിൽ പിരിഞ്ഞിരുന്നു.
ഓൾഡ് ട്രാഫോർഡിൽ ആദ്യപകുതി അവസാനിക്കുംമുമ്പേയായിരുന്നു ലോധിയുടെ വിജയഗോളെത്തിയത്. മറ്റൊരു മത്സരത്തിൽ ബെൻഫിക്കയോട് തോറ്റ് അയാക്സും പുറത്തായി.
സ്വന്തംതട്ടകത്തിൽ അത്ലറ്റികോയെ മറികടക്കാനുള്ള പ്രാപ്തി യുണൈറ്റഡിനുണ്ടായില്ല. പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ ടോട്ടനം ഹോട്സ്പറിനെതിരെ ഹാട്രിക്കടിച്ചെത്തിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ മങ്ങി.
പ്രത്യാക്രമണത്തിലൂടെ ഗോളടിച്ച് സർവതും മറന്ന് പ്രതിരോധിക്കുക എന്ന പതിവുരീതി അത്ലറ്റികോ മനോഹരമായി നടപ്പാക്കി. ഗോൾകീപ്പർ യാൻ ഒബ്ലാക്കിന്റെ മികവും ജയമുറപ്പിച്ചു.
അയാക്സിനും സ്വന്തംതട്ടകത്തിലാണ് ബെൻഫിക്കയോട് തോൽവി പിണഞ്ഞത്. ആദ്യപാദത്തിൽ ഇരുടീമുകളും രണ്ട് ഗോളടിച്ച് പിരിഞ്ഞിരുന്നു.
77–-ാംമിനിറ്റിൽ ഡാർവിൻ നൂനെസാണ് ബെൻഫിക്കയുടെ വിജയഗോൾ കുറിച്ചത്. ഇരുപാദങ്ങളിലുമായി 3–-2.
നാളെ വൈകിട്ട് നാലരയ്ക്ക് ന്യോണിലാണ് ക്വാർട്ടർ നറുക്കെടുപ്പ്. source
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]