പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ശബരിമല സന്നിധാനത്ത് അരവണ വിതരണത്തിൽ പ്രതിസന്ധി. പുതിയ അരവണ പ്ലാന്റിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗDിക്കുന്ന പശ്ചാത്തലത്തിൽ, നിലവിൽ ഒരു തീർത്ഥാടർക്ക് ഒരു ടിൻ അരവണ മാത്രമാണ് നൽകിവരുന്നത്.
കന്നിമാസ പൂജകൾക്കായി നട തുറന്നതുമുതൽ പ്രതിദിനം നാൽപ്പതിനായിരത്തിലധികം ഭക്തരാണ് സന്നിധാനത്തിലേക്ക് എത്തിച്ചേരുന്നത്.
ഈ സാഹചര്യത്തിൽ അരവണയുടെയും അപ്പത്തിന്റെയും ലഭ്യതക്കുറവ് തീർത്ഥാടകരെ സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ 20 ദിവസം ആയി പ്ലാന്റിന്റെ പ്രവർത്തനം നിലച്ചിരിക്കുകയാണ്.
പ്ലാന്റിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണെന്നാണ് ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വിശദീകരണം. കഴിഞ്ഞ ദിവസം രാത്രിയിൽ ഒരാൾക്ക് ഒരരവണ ടിൻ വീതം നൽകിയതിനെ തുടർന്ന് സന്നിധാനത്ത് തീർത്ഥാടകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
മൂന്നു ലക്ഷം ടിൻ കരുതൽ ശേഖരം ഉണ്ടായിരുന്നെങ്കിലും ഭക്തരുടെ തിരക്ക് വർദ്ധിച്ചതാണ് സ്റ്റോക്ക് പെട്ടെന്ന് തീരാൻ കാരണമെന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ വൻതോതിലുള്ള തിരക്ക് മുൻകൂട്ടി കണ്ട് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ ബോർഡിന് വീഴ്ച സംഭവിച്ചുവെന്ന ആക്ഷേപം ശക്തമാണ്.
ശബരിമല മണ്ഡല-മകരവിളക്ക് സീസൺ ആരംഭിക്കുന്നതിന് കുറഞ്ഞത് ഒരു മാസം മുമ്പെങ്കിലും കാര്യക്ഷമമായ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ ടെണ്ടർ, ലേല നടപടികൾ വൈകുന്നതും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു.
സാധാരണയായി 80 ശതമാനം പ്രവർത്തനങ്ങളും സെപ്തംബർ പകുതിയോടെ പൂർത്തീകരിക്കപ്പെടാറുള്ളതാണ്. എന്നാൽ നിലവിൽ ടെണ്ടർ നടപടികൾ പോലും പൂർത്തിയായിട്ടില്ലാത്ത അവസ്ഥയാണ് ഉള്ളത്.
ഇത് വരാനിരിക്കുന്ന തീർത്ഥാടനകാലം വിശ്വാസികൾക്ക് ദുരിതപൂർണ്ണമാക്കുമോ എന്ന ആശങ്ക ഉയർത്തുന്നുണ്ട്. അരവണ പാത്രങ്ങളും ഫ്ലിപ്പ് ലിഡുകളും ആവശ്യമായ അളവിൽ സംഭരിക്കുന്നതിലും വീഴ്ചയുണ്ടായി.
യഥാർത്ഥത്തിൽ ഓഗസ്റ്റ് മാസത്തിൽ തന്നെ എത്തിച്ചേരേണ്ടിയിരുന്ന അരവണ ഡപ്പികൾക്കായി അടുത്തിടെയാണ് ടെണ്ടർ നടപടികൾ പോലും നൽകിയിട്ടുള്ളത്. ചുരുക്കത്തിൽ, സീസണിന്റെ മുന്നൊരുക്കങ്ങൾ യാതൊരുവിധ പുരോഗതിയും കൈവരിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

