ആലപ്പുഴയിൽ പോക്സോ കേസിൽ മാസങ്ങളായി ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. മുല്ലക്കൽ വാർഡ് തൈയിൽ വീട്ടിൽ ഗോപാലകൃഷ്ണ നായിക്കിനെയാണ് (51) ആലപ്പുഴ സൗത്ത് പൊലീസ് ചാലക്കുടിയിൽ നിന്ന് പിടികൂടിയത്.
അന്വേഷണം വഴിതെറ്റിക്കുന്നതിനായി മാസങ്ങളായി മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ തിരുപ്പതി, കോയമ്പത്തൂർ, ഊട്ടി എന്നിവിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഇതിനിടയിൽ പ്രതി ചാലക്കുടിയിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സൗത്ത് പൊലീസ് സംഘം ഇവിടെയെത്തി പിടികൂടിയത്.
ഡിവൈഎസ്പി വിശാൽ ജോൺസന്റെ നിർദ്ദേശപ്രകാരം സൗത്ത് ഇൻസ്പെക്ടർ സൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഈ സംഘത്തിൽ എസ്ഐ സുനിൽ രാജ്, പൊലീസ് ഉദ്യോഗസ്ഥരായ വിപിൻദാസ്, ആർ ശ്യാം, ബിനോയ് ജോർജ്, പ്രീതി എന്നിവരും ഉൾപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

