തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് ദുരൂഹ സാഹചര്യത്തിൽ അഞ്ചു വയസ്സുകാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. കോട്ടുകാൽകോണത്താണ് ഈ ദാരുണ സംഭവം നടന്നിരിക്കുന്നത്.
വീടിന് സമീപത്തുള്ള ആൾതാമസമില്ലാത്ത ഒരു വീടിന്റെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കോട്ടുകാൽകോണം സ്വദേശികളായ ദിലീപ്, ശ്രുതി ദമ്പതികളുടെ മകനായ ദീപക് (5) ആണ് മരണപ്പെട്ടത്.
ഉച്ചയോടെ കുഞ്ഞിനെ കാണാനില്ല എന്ന് കാണിച്ച് മാതാപിതാക്കൾ ബാലരാമപുരം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസും നെയ്യാറ്റിൻകര ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

