തിരുവനന്തപുരം: 2026-27 നെല്ല് സംഭരണ സീസണിലെ ഒന്നാം വിള (വിരിപ്പ്) വികേന്ദ്രീകൃത നെല്ല് സംഭരണ പദ്ധതിയുമായി ബന്ധപ്പെട്ട് 2026 ആഗസ്റ്റ് 15 ന് ആരംഭിച്ച കർഷക രജിസ്ട്രേഷൻ സെപ്റ്റംബർ 30-ന് അവസാനിക്കുന്നതാണ്. 2026 ഡിസംബർ 31-നകം കൊയ്ത്ത് പൂർത്തിയാക്കി നെല്ല് സംഭരണം നടത്തേണ്ട
മുഴുവൻ കർഷകരും നിശ്ചിത തീയതിക്കകം തന്നെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് സപ്ലൈകോ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഒന്നാം വിള നെല്ല് സംഭരണത്തിനായി ഇനി രജിസ്ട്രേഷൻ തീയതി നീട്ടി നൽകുകയോ മറ്റൊരു അവസരം അനുവദിക്കുകയോ ചെയ്യുന്നതല്ലെന്നും അധികൃതർ അറിയിച്ചു.
അതിനാൽ അർഹരായ മുഴുവൻ കർഷകരും സമയബന്ധിതമായി തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

