ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (UFBU) നേതൃത്വത്തിൽ രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്ക് മുന്നിൽ കണ്ട് ഇടപാടുകാർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം. വരുന്ന 28, 29, 30 തീയതികളിൽ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ബാങ്കിംഗ് മേഖലയുടെ പ്രവർത്തനം സ്തംഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജീവനക്കാർ നടത്തുന്ന ഈ ശക്തമായ സമരപരിപാടി മൂലം സാധാരണക്കാരുടെ സാമ്പത്തിക ഇടപാടുകളെയും ദിവസേനയുള്ള ബാങ്കിംഗ് സേവനങ്ങളെയും ഇത് ബാധിച്ചേക്കാം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പണിമുടക്ക് ദിവസങ്ങളിൽ ശാഖകളുടെ പ്രവർത്തനം പൂർണ്ണമായോ ഭാഗികമായോ സ്തംഭിക്കാനാണ് സാധ്യതയുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

