പത്തനംതിട്ട ജില്ലയിൽ വയോധികനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ.
കോഴഞ്ചേരി മേലുകര സ്വദേശി മത്തായി മാത്യു (62) ആണ് പോലീസിന്റെ പിടിയിലായത്. 72 കാരനായ അയൽവാസിയെ കരിങ്കല്ല് കൊണ്ട് തലയിലും മുഖത്തും ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഈ നടപടി.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2:30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇവർ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടയിലാണ് പ്രതി വയോധികനെ കരിങ്കല്ല് ഉപയോഗിച്ച് ആക്രമിച്ചത്.
ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വയോധികനെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസമായി വെന്റിലേറ്ററിലും നിലവിൽ ഐസിയുവിലും കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ആറന്മുള പോലീസ് സബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ ജി, സിപിഒ അഖിൽ മുരളി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് പത്തനംതിട്ട
ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

