16കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് പറമ്പിൽ ഉപേക്ഷിച്ചു; മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു വലിച്ചു, 4 പേർ അറസ്റ്റിൽ | Rape | Arrest | Manorama Online News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്
Read Full Article
ന്യൂഡൽഹി∙ 16 വയസ്സുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരുൾപ്പെടെ നാലുപേരെ പൊലീസ് . ഒരാൾ 19 വയസ്സുകാരനാണ്.
ബലാത്സംഗം ചെയ്തശേഷം പെൺകുട്ടിയെ ഔട്ടർ ഡൽഹിയിലെ സ്വരൂപ് നഗറിലെ വിജനമായ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു.
What you should read next
പ്രതികളിൽ ഒരാളായ 17 വയസ്സുകാരൻ പെൺകുട്ടിയുടെ സുഹൃത്തായിരുന്നു.
അയാളെ കാണാനാണ് പെൺകുട്ടി പോയതെന്നു പൊലീസ് പറഞ്ഞു. മറ്റു മൂന്ന് പേർ 17 വയസ്സുകാരന്റെ കൂട്ടുകാരാണ്.
മൃതദേഹം തെരുവ് നായ്ക്കൾ കടിക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
മൃതദേഹത്തിന്റെ വലതു കൈ നഷ്ടപ്പെട്ട നിലയിലായിരുന്നു.
മുഖം തിരിച്ചറിയാൻ കഴിയാത്ത വിധം വികൃതമായി. പെൺകുട്ടിയുടെ ശരീരത്തിൽ എട്ടോളം മുറിവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിർണായക വഴിത്തിരിവുണ്ടായത്. സംഭവസമയത്ത് സംശയകരമായ രീതിയിൽ കണ്ട
വാഹനത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പ്രതികളെ കണ്ടെത്താൻ സഹായിക്കുകയായിരുന്നു. പ്രതികൾ മദ്യലഹരിയിലാണ് കുറ്റകൃത്യം ചെയ്തത്.
What you should read next
പൊലീസ് പറയുന്നതിങ്ങനെ: പെൺകുട്ടിയെ 17 വയസ്സുകാരൻ ആദ്യം ബലാത്സംഗം ചെയ്തു. സംഭവം പുറത്തു പറയുമെന്ന് പെൺകുട്ടി പറഞ്ഞതോടെ ഇയാൾ കൂട്ടുകാരെ വിളിച്ചുവരുത്തി വീണ്ടും കൂട്ടബലാത്സംഗത്തിന് ഇരയാക്കി.
തുടർന്ന്, സമീപത്തെ പറമ്പിലെത്തിച്ച് ആറിലധികം തവണ കത്തികൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ചു. പെൺകുട്ടി മരിച്ചതോടെ മൃതദേഹം ഇലകളും മണ്ണും ഉപയോഗിച്ച് മറച്ച ശേഷം വാഹനത്തിൽ രക്ഷപ്പെട്ടു.
പ്രദേശികമായി നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ തിരിച്ചറിഞ്ഞത്. പ്രതികളിൽനിന്ന് രണ്ട് കത്തികളും രക്തം പുരണ്ട
വസ്ത്രങ്ങളും കണ്ടെടുത്തു. ശിവം ഗണേഷ് (19) എന്നയാളെ അറസ്റ്റു ചെയ്തു.
മറ്റുള്ളവർ 16, 17 വയസ്സുള്ളവരാണ്. English Summary:
mo-news-common-latestnews mo-crime-crimeindia mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-delhipolice 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-lawndorder-arrest 3tmv0gfrmro1g8a3sjr3js6m7m mo-crime-crime-news
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

