പ്രധാനമന്ത്രിയുടെ കുട്ടിക്കാല സുഹൃത്ത് നൽകിയ പരാതിയെത്തുടർന്ന്, കയ്യേറിയ ഭൂമി തിരിച്ചുനൽകി ബിജെപി എംഎൽഎ. വർഷങ്ങളായി നിലനിന്നിരുന്ന ഭൂമിതർക്കമാണ് പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പരിഹരിക്കപ്പെട്ടത്.
മുംബൈക്കു സമീപമുള്ള മീരാ ഭയന്ദർ മണ്ഡലത്തിലെ എംഎൽഎ ആയ നരേന്ദ്ര മേത്തയാണ് 15 വർഷത്തോളം നീണ്ട തർക്കത്തിനൊടുവിൽ ഭൂമി തിരികെ നൽകാൻ തയാറായത്.
മീരാറോഡ് നിവാസിയായ 81 കാരൻ അസ്ഗർ അലി വോറയുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് നരേന്ദ്ര മേത്തയുടെ നേതൃത്വത്തിലുള്ള റിയൽ എസ്റ്റേറ്റ് കമ്പനി കൈവശപ്പെടുത്തി വെച്ചിരുന്നത്. ഗുജറാത്തിലെ വട്നഗറിലുള്ള ബി.എൻ.
സ്കൂളിൽ നരേന്ദ്ര മോദിക്കൊപ്പം ഒരേ കാലത്ത് പഠിച്ചയാളാണ് അസ്ഗർ അലി. നീണ്ട
15 വർഷക്കാലം വിവിധ സർക്കാർ ഓഫിസുകൾ കയറിയിറങ്ങിയിട്ടും നീതി ലഭിക്കാതെ വന്നതോടെയാണ് അസ്ഗർ അലി ഈ മാസം 8-ന് നേരിൽ കണ്ട് പ്രധാനമന്ത്രിയോട് തന്റെ ദുരിതം പങ്കുവെച്ചത്. തുടർന്ന് കേന്ദ്രതലത്തിൽ ശക്തമായ ഇടപെടലുകൾ ഉണ്ടാവുകയായിരുന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ട് വിളിച്ച് ചേർ യോഗത്തിലാണ് ഈ ഭൂമിതർക്കത്തിന് അന്തിമ പരിഹാരമുണ്ടായത്. ഇതിന്റെ ഭാഗമായി അസ്ഗർ അലിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എംഎൽഎ നൽകിയിരുന്ന പരാതികളും പിൻവലിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

