പ്രധാന ക്യാമറ ഫോണായി Google Pixel 9 Pro XL ഉപയോഗിക്കുന്നവർക്ക് ദൈനംദിന ചിത്രങ്ങൾക്കും യാത്രകൾക്കുമൊക്കെ ഇത് മികച്ചൊരു ചോയ്സ് ആണ്. പിക്സൽ ഇക്കോസിസ്റ്റത്തിൽ തുടരാനുള്ള പ്രധാന കാരണവും ഇതാണ്.
എങ്കിലും, ചില സമയങ്ങളിൽ ഫോട്ടോകളിലെ നിറങ്ങൾ പ്രതീക്ഷിച്ചത്ര മികച്ചതായി തോന്നാറില്ല. ഗൂഗിളിന്റെ ഡീഫോൾട്ട് ഇമേജ് പ്രൊസസിങ് കാരണം ആകാമെന്നാണ് ആദ്യം കരുതിയതെങ്കിലും, സെറ്റിങ്സ് മെനുവിൽ നടത്തിയ ചില പരീക്ഷണങ്ങളിലൂടെ പിക്സലിലെ കളർ പ്രൊഫൈൽ ശരിയാക്കാനുള്ള വഴികൾ കണ്ടെത്തുകയായിരുന്നു.
നൂറുകണക്കിന് ചിത്രങ്ങൾ എടുത്തതിനുശേഷവും മിക്കവരും പിക്സൽ ക്യാമറ സെറ്റിങ്സ് മാറ്റാതെയാണ് ഉപയോഗിക്കുന്നത്. മികച്ച ഇമേജ് ക്വാളിറ്റി ലഭിക്കുന്നുണ്ടെങ്കിലും, സാംസങ് ഗാലക്സി Z ഫ്ലിപ്പ് 7-മായി താരതമ്യം ചെയ്യുമ്പോൾ പിക്സൽ ചിത്രങ്ങളിൽ സാച്ചുറേഷൻ കുറവാണെന്ന് കാണാം.
ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അപ്ലോഡ് ചെയ്യുമ്പോൾ ചിത്രങ്ങൾക്ക് വേണ്ടത്ര ആകർഷകത്വം ലഭിക്കുന്നില്ല. ഒട്ടനവധി ചിത്രങ്ങൾ ഓരോന്നായി എഡിറ്റ് ചെയ്ത് കളറുകൾ വർധിപ്പിക്കേണ്ടി വരുന്നത് ബുദ്ധിമുട്ടാണ്.
എന്നാൽ ചില ഹിഡൻ ടോഗിളുകൾ ഫോട്ടോകൾക്ക് പെട്ടെന്ന് ആകർഷകത്വം നൽകാൻ സഹായിക്കും. ആധുനിക ഡിവൈസുകൾ രണ്ട് മാനദണ്ഡങ്ങളെ ആശ്രയിക്കുന്നുണ്ട്; ക്ലാസിക് sRGB സ്പേസും Display P3-യും.
പരമ്പരാഗത sRGB-യേക്കാൾ ഏകദേശം 25 ശതതം കൂടുതൽ കളർ റേഞ്ച് നൽകുന്നതാണ് P3 സ്റ്റാൻഡേർഡ്. ഇത് കൂടുതൽ വ്യക്തതയുള്ള ചുവപ്പ്, ഓറഞ്ച്, പച്ച നിറങ്ങൾ നൽകുന്നു.
പുതിയ പിക്സൽ, സാംസങ് ഗാലക്സി ഫ്ലാഗ്ഷിപ്പ് ഫോണുകൾ P3-സപ്പോർട്ട് ചെയ്യുന്ന സ്ക്രീനുകളോടെയാണ് വരുന്നത്. എങ്കിലും, പിക്സലിലെ ഡീഫോൾട്ട് പ്രൊഫൈൽ പഴയ sRGB ഫോർമാറ്റിൽ തന്നെയാണ്.
പിക്സലിൽ Display P3 ഫോർമാറ്റ് ആക്ടിവേറ്റ് ചെയ്യാൻ താഴെ പറയുന്ന ഘട്ടങ്ങൾ പാലിക്കുക:
1. ക്യാമറ ആപ്പ് തുറക്കുക.
2.
ക്വിക്ക് കൺട്രോളുകൾ കാണാൻ ഗിയർ ഐക്കണിൽ ടാപ്പ് ചെയ്യുക.
3. മുഴുവൻ ക്യാമറ സെറ്റിങ്സ് മെനു തുറക്കാൻ മൂന്ന് ഡോട്ടുകളുള്ള മെനുവിൽ ടാപ്പ് ചെയ്യുക.
4.
താഴേക്ക് സ്ക്രോൾ ചെയ്ത് Rich color in photos കണ്ടെത്തുക, തുടർന്ന് സ്വിച്ച് ഓൺ ചെയ്യുക. കളർ ആക്യുറസി മെച്ചപ്പെടുത്താനുള്ള മറ്റൊരു വഴിയാണ് RAW mode.
വൈഡ് ഡൈനാമിക് വേരിയൻസും ടെക്സ്ചറുകളും ഉള്ള രംഗങ്ങളിൽ ഈ മോഡ് കൂടുതൽ വൈബ്രന്റായ ചിത്രങ്ങൾ നൽകുന്നു. സെൻസർ ഡാറ്റ നിലനിർത്താൻ സഹായിക്കുന്നതിനൊപ്പം സ്വാഭാവിക ടോണുകൾ നിലനിർത്താനും ഇത് സഹായിക്കുന്നു.
എങ്കിലും, ജെപെഗ് (JPEG) ചിത്രങ്ങളെ അപേക്ഷിച്ച് ഇതിൽ ഫയൽ സൈസ് കൂടുതലായിരിക്കുമെന്നത് ഒരു പോരായ്മയാണ്. ഈ മോഡ് പരീക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, Photo settings > Pro > RAW + JPEG എന്ന വിഭാഗത്തിൽ പോയി RAW മോഡ് എനേബിൾ ചെയ്യുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

