വയനാട് ജില്ലയുടെ 36-ാമത് കലക്ടറായി വി. ചെല്‍സസിനി ഔദ്യോഗികമായി ചുമതലയേറ്റു.
2019 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ് നാഗർകോവിൽ സ്വദേശിനിയായ വി. ചെൽസസിനി.
ഇതിന് മുൻപായി പത്തനംതിട്ട ജില്ലയില്‍ അസിസ്റ്റന്റ് കലക്ടര്‍, കോഴിക്കോട് സബ് കലക്ടര്‍, കൊച്ചി കോര്പറേഷൻ സെക്രട്ടറി, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ സുപ്രധാന പദവികൾ അവർ അലങ്കരിച്ചിട്ടുണ്ട്.
ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ വെങ്കിടേശ്വരനാണ് ഭർത്താവ്. ഒന്നര വയസ്സുള്ള രാജമാണിക്യം ആണ് മകൻ.
ചുമതലയേറ്റെടുത്ത ശേഷം സംസാരിക്കവെ, ജില്ലയുടെ സമഗ്രമായ വികസനത്തിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും മുൻഗണന നൽകുമെന്ന് വി. ചെല്‍സസിനി വ്യക്തമാക്കി.
ദുരന്തബാധിതരുടെ പുനരധിവാസം, പ്രകൃതിദുരന്തങ്ങൾ തടയുന്നതിനുള്ള മുൻകരുതൽ സംവിധാനങ്ങൾ, ഗോത്രവർഗ്ഗ വിഭാഗക്കാരുടെ പ്രശ്നങ്ങൾ, മനുഷ്യ-വന്യജീവി സംഘർഷങ്ങൾ, ഇക്കോ സെൻസിറ്റീവ് സോണുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ ആഴത്തിൽ പഠിച്ച് അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അവർ അറിയിച്ചു.
ജില്ലയുടെ പാരിസ്ഥിതിക പ്രത്യേകതകൾക്ക് അനുയോജ്യമായ രീതിയിൽ ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകും. മുൻ കലക്ടറുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ മാതൃകാപരമായ പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കുമെന്നും എല്ലാവരുടെയും കൂട്ടായ പിന്തുണയോടെ മുന്നോട്ടുപോകുമെന്നും പുതിയ കലക്ടർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

