ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിൻ്റെ പിഎച്ച്ഡി പ്രബന്ധം പുനഃപരിശോധിക്കാൻ തീരുമാനം. ഇതിനായി നാലംഗ പ്രത്യേക സമിതിയെ നിയോഗിക്കാൻ കേരള സർവകലാശാലാ സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനമായത്.
പ്രബന്ധത്തിന്റെ ബിരുദം സസ്പെൻഡ് ചെയ്യണമെന്ന് യോഗത്തിൽ ശക്തമായ ആവശ്യം ഉയർന്നുവെങ്കിലും എൽഡിഎഫ് അംഗങ്ങൾ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്രത്തെ അധികരിച്ച് തയ്യാറാക്കിയ പ്രബന്ധത്തിനാണ് കേരള സർവകലാശാല മുൻ പിവിസി ഡോ.
പി.പി. അജയകുമാറിന്റെ മാർഗനിർദേശത്തിൽ ചിന്ത ജെറോമിന് പിഎച്ച്ഡി ലഭിച്ചത്.
പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് ബോധ്യപ്പെട്ടാൽ ബിരുദം സസ്പെൻഡ് ചെയ്യണമെന്നും വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നുമാണ് പ്രധാന പരാതിയിലെ ആവശ്യം. മലയാള സിനിമയെക്കുറിച്ചുള്ള പ്രബന്ധം തമിഴ്നാട്ടിലെയും വടക്കേ ഇന്ത്യയിലെയും മൂന്ന് അന്യഭാഷാ പ്രൊഫസർമാർക്ക് മൂല്യനിർണ്ണയത്തിന് അയച്ചതിൽ ദുരൂഹതയുണ്ടെന്നും, മറ്റു പ്രസിദ്ധീകരണങ്ങളിൽ നിന്ന് ആശയങ്ങളും രചനകളും പകർത്തിയതാണെന്നതിന് വ്യക്തമായ തെളിവുണ്ടെന്നും പരാതിയിൽ ഗൗരവകരമായ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

