

വനംവകുപ്പ് തലപ്പത്ത് അഴിച്ചുപണി: ഡി ജയപ്രസാദ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ; ഗംഗാസിങ് വനം മേധാവിയായ ഒഴിവിലാണ് ജയപ്രസാദിനെ നിയമിച്ചത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വനംവകുപ്പിന്റെ തലപ്പത്ത് അഴിച്ചുപണി. ഡി ജയപ്രസാദ് ചീഫ് വൈൽഡ് ലൈഫ് വാർഡനായി നിയമിച്ചു. ഗംഗാസിങ് വനം മേധാവിയായ ഒഴിവിലാണ് ജയപ്രസാദിനെ നിയമിച്ചത്.
രാജേഷ് രവീന്ദ്രന് ഫോറസ്റ്റ് മാനേജ്മെന്റിന്റേയും ഡോ. പി.പുകഴേന്തിക്ക് ബഡ്ജറ്റിന്റെയും അക്കൗണ്ടന്റ്സിന്റെയും ചുമതല നൽകി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അക്കൗണ്ടന്റ്സിന്റെ ചുമതല ഉണ്ടായിരുന്ന എൽ. ചന്ദ്രശേഖറിനെ സോഷ്യൽ ഫോറസ്ട്രിയിലേക്ക് മാറ്റി. ജി ഫനീന്ദ്രകുമാർ റാവുവിനെ അഡ്മിനിസ്ട്രേഷൻ ചുമതലയിലേക്കും നിയോഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]