സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. 2014ലെ യുഡിഎഫ് സർക്കാരിന്റെ കാലത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെയുള്ള ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് സുപ്രീംകോടതിയിൽ പ്രത്യേക അപേക്ഷയാണ് ഫയൽ ചെയ്തിരിക്കുന്നത്. കരാർ റദ്ദാക്കിയ നടപടിയിലൂടെ കേരളത്തിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്ന് സർക്കാർ അപേക്ഷയിൽ വ്യക്തമാക്കുന്നു.
ഇതുവരെ മാത്രം 12,570 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിന് ഉണ്ടായതായി അപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിസഭയുടെ തീരുമാനപ്രകാരമാണ് നിയമനടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

