തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ സ്വപ്ന സുരേഷ്, പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂവെന്നും അവരുടെ യഥാര്‍ത്ഥ മുഖം ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടുമെന്നും വ്യക്തമാക്കി.
പിണറായി വിജയന് എത്രത്തോളം ക്രൂരത നിറഞ്ഞ ഒരു വ്യക്തിയാണെന്ന സത്യം പൂർണ്ണമായി പുറത്തുകൊണ്ടുവരുന്നതു വരെ തനിക്ക് വിശ്രമമില്ലെന്നും അവർ കൂട്ടിച്ചേർത്തു. ‘പിണറായി വിജയന് അധികാരത്തില്‍ ഇരുന്നപ്പോള്‍ അക്കാലത്തെ അഴിമതിയെക്കുറിച്ച് ഏറ്റവും ആദ്യമായി ലോകത്തോടു വിളിച്ചു പറഞ്ഞതു ഞാനാണ്.
എനിക്കെതിരെ പല കേസുകളും പലയിടത്തും എടുത്തു. എന്നാല്‍ സത്യസന്ധമായി അന്വേഷിക്കാനോ വിചാരണ തുടങ്ങാനോ അവര്‍ അനുവദിച്ചില്ല.
സത്യം പുറത്തു കൊണ്ടുവരാന്‍ ജീവനോടെ ഇരിക്കുന്ന കാലത്തോളം പോരാടും. മുന്‍പ് സ്വര്‍ണക്കടത്തിലും ഡോളര്‍ കടത്തു കേസിലുമൊക്കെ അവര്‍ സ്വീകരിച്ച തന്ത്രം തന്നെയാണ് മാസപ്പടി കേസിലും നടപ്പാക്കുന്നത്.
ഞാന്‍ ഇ.ഡി. കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ ഒരു പൊലീസുകാരന്റെ കയ്യില്‍ ഫോണ്‍ കൊടുത്തുവിട്ടിട്ട്, പിണറായിയുടെയും മുഖ്യമന്ത്രിയുടെയും പേര് പറയാന്‍ ഇ.ഡി.
ഭീഷണിപ്പെടുത്തുന്നുവെന്നു പറയാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് എന്റെ രഹസ്യമൊഴി ഇല്ലാതാക്കാന്‍ കോണ്‍സുലേറ്റ് പിആര്‍ഒ ആയിരുന്ന സരിത്തിനെ തട്ടിക്കൊണ്ടുപോയി.
എന്റെ അഭിഭാഷകനെ മാറ്റി അവര്‍ പറയുന്ന അഭിഭാഷകനെ വയ്ക്കണമെന്നും പുതിയ മൊഴി നല്‍കണമെന്നും പറഞ്ഞു. ഈ കേസിലും മുഹമ്മദ് റിയാസിന്റെ സുഹൃത്ത് അതേ കാര്യം തന്നെയാണു പറയുന്നത്.’ മകളെ ജയിലിലാക്കുമെന്നു ഭീഷണിപ്പെടുത്തി ഇ.ഡി.
നിര്‍ബന്ധിച്ചു മൊഴി കൊടുപ്പിച്ചുവെന്നാണ് ആരോപണം ഉയരുന്നത്. ഒരാളെ മാത്രം ചോദ്യം ചെയ്തതുകൊണ്ട് അഴിമതി പുറത്തുവരില്ലെന്നും ഇതൊരു സിന്‍ഡിക്കേറ്റാണെന്നും എല്ലാവരെയും ചോദ്യം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്തു കേസില്‍ എന്തെങ്കിലും തടസമുണ്ടായാല്‍ എം.ശിവശങ്കര്‍ തന്റെ കയ്യില്‍ തന്നിട്ടുള്ള എല്ലാ രേഖകളും തെളിവുകളും പുറത്തുവിടും. നിലവിൽ വിഷയം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതുകൊണ്ടാണ് അതു ചെയ്യാത്തതെന്നും, കേരളത്തിലെ ജനങ്ങളെ ചതിക്കുകയും വഞ്ചിക്കുകയും ഡേറ്റ സ്പ്രിങ്ക്ലറിനു നല്‍കുകയും ചെയ്തവരുടെ തനിനിറം വെളിച്ചത്തുകൊണ്ടുവരുമെന്നും സ്വപ്ന സുരേഷ് മുന്നറിയിപ്പ് നൽകി.
തനിക്കെതിരായ കേസുകള്‍ സത്യസന്ധമായി അന്വേഷിച്ച് അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

