സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച സംഭവവികാസങ്ങൾക്കിടയിൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘം കോഴിക്കോട് എത്തി മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തു.
മുഹമ്മദ് ഫെബീഷ് ആണ് ഇഡിയുടെ അന്വേഷണത്തിന് വിധേയനായത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇന്നലെ കോഴിക്കോട് വെച്ച് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്.
ഇതിനു പിന്നാലെ ഇഡി സംഘം ഒരു ബാങ്ക് ലോക്കർ സീൽ ചെയ്യുകയും ചെയ്തു. പരിശോധനയിൽ ഈ ലോക്കറിൽ നിന്നും 50 പവനിൽ കൂടുതൽ സ്വർണാഭരണങ്ങളും പണവും കണ്ടെടുത്തു.
ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിന്റെ ഉറവിടം സംബന്ധിച്ച് ഉദ്യോഗസ്ഥർ വിശദമായ വിവരങ്ങൾ തേടി. എന്നാൽ, ഇത് തന്റെ സഹോദരിയുടെ സ്വർണമാണെന്നാണ് അദ്ദേഹം മറുപടി നൽകിയത്.
വരും ദിവസങ്ങളിൽ ഈ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തികളെ ചോദ്യം ചെയ്യുമെന്നാണ് വിവരം. കേരള പൊലീസിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് തന്നെ ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ നടപടികൾ നൽകുന്നത്.
പൊലീസ് എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്യുന്നതുവരെ കാത്തുനിൽക്കേണ്ടതില്ലെന്നാണ് കേന്ദ്ര ഏജൻസിയുടെ തീരുമാനം. ഇഡിയുടെ പ്രാഥമിക അന്വേഷണ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ എഫ്ഐആറിന്റെ ആവശ്യമില്ലെന്നാണ് നിയമവ്യവസ്ഥ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

