കാസർകോട്–മംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ സമയക്രമം കൃത്യമായി പാലിക്കുന്നില്ലെന്ന് യാത്രക്കാരുടെ പരാതി. ഒരേ സമയത്ത് ഒന്നിലധികം ബസുകൾ സർവീസ് നടത്തുമ്പോൾ, സർവീസ് റോഡിലൂടെ കടന്നുപോകേണ്ട
വാഹനങ്ങൾ യാത്രക്കാരെ കയറ്റാതെ ദേശീയപാതയിലൂടെ വേഗത്തിൽ പോകുന്നുവെന്നാണ് പ്രധാന ആക്ഷേപം. കേരളാതിർത്തിയായ തലപ്പാടിയിലെത്തിയാൽ കണ്ടക്ടർമാർ യാത്രക്കാരോട് ഇറങ്ങേണ്ട
സ്ഥലങ്ങളെക്കുറിച്ച് ചോദിച്ചറിയാറുണ്ട്. ഈ വിവരങ്ങൾ ഡ്രൈവർക്ക് കൈമാറിയ ശേഷം, യാത്രക്കാർ ആരും ഇറങ്ങാനില്ലാത്ത സ്റ്റോപ്പുകൾ ഒഴിവാക്കി ബസുകൾ ദേശീയപാതയിലൂടെ സർവീസ് നടത്തുന്നതായാണ് നാട്ടുകാരുടെ പരാതി.
സർവീസ് റോഡുകളിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാരെ കയറ്റാൻ പോലും തയാറാകാതെയാണ് ഈ വാഹനങ്ങൾ കടന്നുപോകുന്നത്. നിരവധി ബസുകൾ ഒന്നിച്ച് സർവീസ് നടത്തുന്നതും, സർവീസ് റോഡുകൾ ഒഴിവാക്കുന്നതും കാരണം മണിക്കൂറുകളോളമാണ് യാത്രക്കാർ കാത്തുനിൽക്കേണ്ടി വരുന്നത്.
തലപ്പാടി മുതൽ കാസർകോട് വരെ കൃത്യമായ സമയക്രമം പാലിക്കാനും, സർവീസ് റോഡുകളിലൂടെ മാത്രം സർവീസ് നടത്തി എല്ലാ സ്റ്റോപ്പുകളിലും ബസ് നിർത്താനും ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

