എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ഭാഗത്തുനിന്നുള്ള ആരോപണങ്ങൾക്കും കള്ളപ്പണ പ്രചാരണങ്ങൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി മന്ത്രിയും സിപിഎം നേതാവുമായ പി.എ. മുഹമ്മദ് റിയാസ് രംഗത്ത്.
പൊതുസമൂഹത്തിൽ തങ്ങളുടെ പ്രതിച്ഛായ ബോധപൂർവം തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനപ്പെട്ട തെളിവുകൾ ഉണ്ടെങ്കിൽ അവ ഇത്തരത്തിലാണോ പുറത്തുവിടുന്നതെന്ന് അദ്ദേഹം ചോദിച്ചു.
കള്ളപ്പണം സ്വീകരിച്ചതായി വീണ വിജയൻ സമ്മതിച്ചുവെന്നത് പൂർണമായും വ്യാജ പ്രചാരണമാണ്. പലയിടങ്ങളിലും റെയ്ഡുകൾ നടക്കുകയും വീണയെ മൂന്ന് തവണ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, ഹവാല ഇടപാടുകളെക്കുറിച്ച് ഒരു ചോദ്യം പോലും ഇഡിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. മൊഴിപ്പകർപ്പുകൾ അടക്കമുള്ളവ അവരുടെ പക്കൽ ഉണ്ടല്ലോ എന്നും റിയാസ് ഓർമ്മിപ്പിച്ചു.
സിപിഎം സംസ്ഥാന സമിതി യോഗം സമാപിക്കുന്ന ദിവസം തന്നെ ഇത്തരം വാർത്തകൾ പുറത്തുവിടാൻ തിരഞ്ഞെടുത്തതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ട്. ‘നമ്മൾ ബേപ്പൂർ’ എന്ന പേരിൽ വിവിധ മേഖലകളിലുള്ളവർ ഉൾപ്പെടുന്ന ഒരു ഗ്രൂപ്പുമുണ്ട്.
എല്ലാ കാര്യങ്ങൾക്കും മറുപടി പറയേണ്ടതില്ലെന്നാണ് ലഭിച്ചിട്ടുള്ള നിയമോപദേശം എങ്കിലും, എല്ലാറ്റിനോടും മിണ്ടാതിരിക്കാനാകില്ല. ഇഡിയെപ്പോലെയുള്ള ഒരു കേന്ദ്ര ഏജൻസി നൽകുന്ന വിവരങ്ങൾ യാതൊരു പരിശോധനയും കൂടാതെ തെളിവെന്ന നിലയിൽ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല.
ഇതിനെ നിയമപരമായി തന്നെ നേരിടുമെന്നും യാതൊരു കാരണവശാലും ഭയപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊരു കൃത്യമായ തിരക്കഥയുടെ ഭാഗമാണ്.
മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം തന്നെ ഇതിന് നൽകേണ്ടതുണ്ട്. ബാക്കി കാര്യങ്ങളെല്ലാം വരും ദിവസങ്ങളിൽ വ്യക്തമാകും.
ജനങ്ങൾ ഒപ്പമുണ്ടാകും. കരിവാരിത്തേക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ വിലപ്പോകില്ലെന്നും നൂറുശതമാനം ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിസിനസുമായി ബന്ധപ്പെട്ട് വീണ നൽകിയ മൊഴി കൂടി മാധ്യമങ്ങൾക്ക് ചോർത്തി നൽകാൻ ഇഡിയോടാണ് ആവശ്യപ്പെടേണ്ടത്. രേഖയ്ക്ക് താഴെ ഒപ്പിടുന്നത് അതിലെ എല്ലാ കാര്യങ്ങളും സമ്മതിച്ചു എന്നതിന്റെ തെളിവല്ല.
പലരും ഭയം മൂലം പ്രതികരിക്കാതെ മാറിനിൽക്കുകയാണ്. ‘മഞ്ഞയില വീഴുമ്പോൾ പച്ചില ചിരിക്കേണ്ട’ എന്ന കാര്യം ഓർക്കുന്നത് നല്ലതാണ്.
പുതിയതായി തുടങ്ങാനിരിക്കുന്ന ബിസിനസിന്റെ പശ്ചാത്തലത്തിൽ ബോധപൂർവം കഥകൾ മെനയുകയാണ് ചെയ്യുന്നതെന്നും പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി.
അതിനിടെ, കൊച്ചിയിൽ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പേരിൽ സ്വകാര്യ ബസ് സർവീസ് നടത്തുന്നതായി ഗുരുതര പരാതി ഉയർന്നിട്ടുണ്ട്. തൃക്കാക്കര എസിപിയുടെ ഡ്രൈവർ ഷെബി എന്നറിയപ്പെടുന്ന ഗോപിശാന്തിനെതിരെയാണ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി ലഭിച്ചിട്ടുള്ളത്.
ബെനാമി സർവീസുകൾ ചോദ്യം ചെയ്ത വ്യക്തിയുടെ ബസുകൾ ആലപ്പുഴയിൽ വെച്ച് അടിച്ചുതകർത്ത കേസിലെ പ്രതി കൂടിയാണ് ഈ പൊലീസുകാരൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

