തിരുവനന്തപുരം: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പൊലീസിന് അയച്ച ഔദ്യോഗിക കത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയ്ക്കും ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഗുരുതരമായ കണ്ടെത്തലുകള്‍.
കഴിഞ്ഞ മെയ് 27ന് തിരുവനന്തപുരത്തെ വസതിയില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയില്‍ വീണ സ്വന്തം കൈപ്പടയില്‍ പണമിടപാടുകളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇ.ഡിയുടെ വ്യക്തമാക്കുന്നത്. വീണ കുറിച്ചുവച്ച ഈ കണക്കുകളില്‍ കോടികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളാണുള്ളത്.
പി.എ. മുഹമ്മദ് റിയാസ് എം.എല്‍.എയുടെ വിദേശത്തുള്ള സുഹൃത്തായ ഫൈജാസ് വി.പിക്ക് 85 ലക്ഷം രൂപ അയച്ചതായി രേഖകളില്‍ പറയുന്നു.
കൂടാതെ നിഖിലിന് മൂന്ന് കോടി രൂപ, വാരിസിന് 1.2 കോടി രൂപ, ഷൈജലിന് 3 കോടി രൂപ എന്നിങ്ങനെയാണ് ഇ.ഡി ‘റെഡ് ബുക്ക്’ എന്ന് വിശേഷിപ്പിക്കുന്ന ഡയറിയില്‍ കുറിച്ചിരിക്കുന്നത്. ഇവയെല്ലാം മുഹമ്മദ് റിയാസ് കൈക്കൂലിയായി കൈപ്പറ്റിയ പണമാണെന്നാണ് ഇ.ഡിയുടെ പ്രധാന ആരോപണം.
ഇവിടെ നടന്നത് ഗുരുതരമായ ഹവാല ഇടപാടുകളാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായും ഇ.ഡി അവകാശപ്പെടുന്നു. ഹവാല ഇടപാടുകള്‍ക്കായി റിയാസ് തന്റെ പേഴ്സണല്‍ സ്റ്റാഫുകളെയാണ് ഉപയോഗിച്ചതെന്നും ഏജന്‍സി കത്തില്‍ ആരോപിക്കുന്നുണ്ട്.
കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന കണക്കുകളാണ് ഈ ഡയറിയിലുള്ളത്. ആകെ ഡെപ്പോസിറ്റ് ഏകദേശം 73 ലക്ഷം രൂപയാണെന്ന് വീണയുടെ ഡയറിയില്‍ പറയുന്നു.
ഫൈജാസിന് അയച്ചുനല്‍കിയത് 38 ലക്ഷമെന്നും ഫൈജാസിന്റെ കണക്കുപ്രകാരം ആകെ ചെലവ് 14 ലക്ഷത്തിലേറെയാണെന്നും ഡയറിയുടെ മറ്റൊരു പേജില്‍ എഴുതിയിട്ടുണ്ട്. ഈ സ്രോതസ്സില്‍ നിന്ന് ആകെ അയച്ച തുക 85 ലക്ഷം രൂപയാണെന്നും ഫൈജാസ് ആകെ സ്വീകരിച്ചത് 90 ലക്ഷത്തിലേറെ രൂപയാണെന്നും റെഡ് ബുക്കിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
പ്രതീക്ഷിക്കുന്ന ബാലന്‍സ് 76 ലക്ഷത്തിലേറെയാണെന്നും തെളിവുകളിലുണ്ട്. ഡയറിയില്‍ പരാമര്‍ശിച്ചിരിക്കുന്ന മുഴുവന്‍ ഇടപാടുകളും ഹവാല സ്വഭാവമുള്ളതാണെന്ന് പൊലീസിന് നല്കിയ കത്തില്‍ ഇ.ഡി അടിവരയിടുന്നു.
ഇത് സുഹൃത്തുക്കള്‍ തമ്മിലുള്ള സാധാരണ പണമിടപാടല്ലെന്നും ഏജന്‍സി കത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

