കേരളത്തിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തുടർന്ന് നാളെയുമായി നാല് ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. മഴയെത്തുടർന്ന് സംസ്ഥാനത്ത് അനുഭവപ്പെടുന്ന ഉയർന്ന ചൂടിന് വലിയ തോതിൽ ശമനം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇതിനിടെ, ഇന്ന് പുലർച്ചെ മുതൽ 150 മെഗാവാട്ട് വൈദ്യുതി അധിക കേന്ദ്രവിഹിതമായി ലഭിച്ചു തുടങ്ങിയത് സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് 15/09/2026, 16/09/2026 തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
പൊതുജനങ്ങൾ കർശനമായ ജാഗ്രതാ നിർദേശങ്ങൾ പാലിക്കേണ്ടതാണ്. ഇടിമിന്നൽ മനുഷ്യജീവനും മൃഗങ്ങൾക്കും വലിയ തോതിൽ ആപത്തുണ്ടാക്കുന്നതോടൊപ്പം വീട്ടുപകരണങ്ങൾക്കും വൈദ്യുത ശൃംഖലകൾക്കും കനത്ത നാശനഷ്ടം വരുത്തിവെക്കുകയും ചെയ്യും.
കാർമേഘം കണ്ടുതുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇടിമിന്നൽ ദൃശ്യമാകണമെന്നില്ലാത്തതിനാൽ ജാഗ്രത കൈവിടരുത്.
പ്രധാന മുൻകരുതലുകൾ:
* ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ട ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിനിൽക്കുക.
തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് അപകട സാധ്യത വർധിപ്പിക്കും.
* ശക്തമായ കാറ്റും മിന്നലുമുള്ള ഘട്ടങ്ങളിൽ വീടുകളുടെ ജനലുകളും വാതിലുകളും അടച്ചിടുക.
ഭിത്തിയിലോ തറയിലോ പരമാവധി സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
* വൈദ്യുതോപകരണങ്ങളുടെ പ്ലഗുകൾ ഊരി മാറ്റി ബന്ധം വിഛേദിക്കുക. മിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗം പൂർണ്ണമായും ഒഴിവാക്കുക.
* അന്തരീക്ഷം മേഘാവൃതമായിരിക്കുമ്പോൾ കുട്ടികൾ ടെറസുകളിലും തുറസായ സ്ഥലങ്ങളിലും കളിക്കുന്നത് ഒഴിവാക്കണം.
* മരച്ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുന്നതും കർശനമായി ഒഴിവാക്കുക.
* യാത്രകളിലാണെങ്കിൽ വാഹനത്തിനുള്ളിൽ തന്നെ തുടരുക.
എന്നാൽ ഇരുചക്ര വാഹനങ്ങളിലും സൈക്കിളുകളിലും ഉള്ള യാത്രകൾ മിന്നൽ അവസാനിക്കുന്നത് വരെ നിർത്തിവെക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

