കോഴിക്കോട് ജില്ലയിൽ നടന്ന സിപിഎം വിശാല സമിതി യോഗത്തിലെ പൊതുചർച്ചയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിനിധികൾ രംഗത്തെത്തി. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത തിരുത്തൽ നടപടികൾ ഉണ്ടാകണമെന്നും, അത്തരം തിരുത്തലുകൾ പൊതുജനങ്ങൾക്കും പാർട്ടി അണികൾക്കും ബോധ്യപ്പെടുന്ന രീതിയിലായിരിക്കണമെന്നുമാണ് യോഗത്തിൽ ഉയർന്ന പ്രധാന ആവശ്യം.
സംസ്ഥാന സെക്രട്ടേറിയറ്റിന് കൂട്ടുത്തരവാദിത്തമില്ലെന്നും നേതാക്കൾ ഒറ്റക്കൊറ്റയ്ക്കാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നേതാക്കൾ അത് ഒറ്റക്കെട്ടായി നേരിടുന്നില്ലെന്നും, യോജിച്ച ഒരു നിലപാട് വ്യക്തമാക്കാൻ പോലും നേതൃത്വത്തിന് കഴിയുന്നില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
യോഗത്തിന്റെ തുടർച്ചയായി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സംസ്ഥാന സമിതിയും, തുടർന്ന് 10.30ന് വിശാല സംസ്ഥാന സമിതിയും വീണ്ടും യോഗം ചേരും. ഇതിനിടെ, കാസർകോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഡോ.
വി.പി.പി. മുസ്തഫ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചു.
“തുടർ ഭരണത്തിന് കാരണഭൂതരായർ തുടർ തോൽവികളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കണം” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. എം.വി.
ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കളെ ലക്ഷ്യമിട്ട് തുടങ്ങിയ ചർച്ച പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും തിരിയുകയായിരുന്നു. കണ്ണൂർ ജില്ലയുടെ പാത പിന്തുടർന്ന് മറ്റ് ജില്ലകളിൽ നിന്നുള്ള പ്രതിനിധികളും സംസ്ഥാന നേതൃത്വത്തിനെതിരെ ശക്തമായ വിമർശനങ്ങളാണ് ഉന്നയിക്കുന്നത്.
നേരത്തെ എം.വി. ഗോവിന്ദന്റെ നേതൃത്വശേഷിയെ കണ്ണൂർ കമ്മിറ്റിയും കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി അപ്രതീക്ഷിതമല്ലെന്നും 2021ന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പരാജയം നേരിട്ടിട്ടും ജനങ്ങളുടെ പൾസ് മനസ്സിലാക്കി തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ സംസ്ഥാന നേതൃത്വം പൂർണ്ണ പരാജയമാണെന്ന് ഡോ. വി.പി.പി.
മുസ്തഫ പറഞ്ഞു. യോഗത്തിൽ അവതരിപ്പിച്ച സംഘടനാ രേഖയിലെ ഉള്ളടക്കം പാർട്ടിയുടെ നഷ്ടപ്പെട്ട
ജനവിശ്വാസം വീണ്ടെടുക്കാൻ പര്യാപ്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

