തിയേറ്ററുകളിൽ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി മുന്നേറുന്ന ‘ആശ’ എന്ന സിനിമയിലെ പ്രകടനത്തെ പ്രകീർത്തിച്ച് സംവിധായകൻ എം.എ. നിഷാദ് രംഗത്ത്.
ചിത്രത്തിൽ ഉർവ്വശിയോടൊപ്പം ജോജു ജോര്ജ്ജ്, ഐശ്വര്യ ലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഉർവ്വശിയുടെ അഭിനയശൈലിയെ പ്രശസ്ത ഹോളിവുഡ് നടൻ അൽ പച്ചീനോയോട് ഉപമിച്ചുകൊണ്ട് അദ്ദേഹം പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പാണ് ഇപ്പോൾ സിനിമാേലാകത്ത് ചർച്ചയാകുന്നത്.
സംവിധായകൻ എം.എ. നിഷാദിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം: “ഉർവ്വശി മലയാളത്തിന്റെ അൽ പച്ചീനോ… അൽഫ്രെദോ ജയിംസ് അൽ പച്ചീനോ എന്ന വിശ്വ വിഖ്യാതനായ നടനെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടാവും എന്ന് ഞാൻ വിശ്വസിക്കുന്നു.
ലോക പ്രശസ്തനായ അമേരിക്കൻ ആക്റ്റർ. ദ ഗോഡ് ഫാദർ, സ്കാർഫേസ്, സെന്റെ ഓഫ് എ വുമൺ, ഏഞ്ചൽസ് ഇൻ അമേരിക്ക പോലെയുളള ചിത്രങ്ങളിലെ പ്രകടനത്തിന് ഒരേ സമയം പ്രേക്ഷക പ്രശംസയും പുരസ്ക്കാരങ്ങളും നേടിയ അഭിനേതാവ്.സൂക്ഷ്മാഭിനയത്തിന്റെ താളലയങ്ങളിൽ ലോകത്തെ വിസ്മയിപ്പിച്ച നടൻ.
ഇങ്ങ് നമ്മുടെ കൊച്ച് കേരളത്തിൽ സ്വാഭാവിക അഭിനയത്തിലൂടെ നമ്മെ വിസ്മയിപ്പിക്കുന്ന നമ്മുടെ മാത്രം ഉർവ്വശി,അൽ പച്ചീനയുടെ വെളളിത്തിരയിലെ പ്രകടനത്തെ ഓർമ്മപ്പെടുത്തുന്നു ”ആശ” എന്ന ചിത്രത്തിലൂടെ. എല്ലാ വാദ്യങ്ങളും ചെണ്ടക്ക് താഴെ,എന്ന ചൊല്ല് അന്വർത്ഥമാക്കുന്ന പ്രകടനം…അതെ ഉർവ്വശിയോളം,ഉർവ്വശി മാത്രം..
അഭിനയ മോഹിയായ ഏതൊരാൾക്കും പഠിക്കാൻ ഒരു അക്കാഡമിയിലോ,ആക്റ്റിംഗ് സ്ക്കൂളിലോ പോകണ്ട…സ്ക്രീനിൽ ഉർവ്വശിയുടെ കഥാപാത്രങ്ങൾ കണ്ട് മനസ്സിലാക്കിയാൽ മാത്രം മതി…ആശ പൂർണ്ണമായും ഒരു ഉർവ്വശി ചിത്രമാണ്.. ജോജുവും,ഐശ്വര്യ ലക്ഷ്മിയും അവരവരുടെ ഭാഗം മികച്ചതാക്കി എന്നുളള സത്യം വിസ്മരിക്കുന്നില്ല…വിരസമാകുമെന്ന് തോന്നുന്ന നിമിഷങ്ങൾ പോലും സംവിധായകന്റെ ക്രാഫ്റ്റിലും ഉർവ്വശിയുടെ പ്രകടനത്തിലും പ്രേക്ഷകരുടെ ശ്രദ്ധ സിനിമയിൽ നിന്നും മാറാതെ അവരെ അതിൽ ലയിപ്പിച്ചു..സഫർ സനൽ എന്ന സംവിധായകനും,അജിത് വിനായക എന്ന നിർമ്മാതാവിനും അഭിമാനിക്കാവുന്ന ചിത്രം…ആശ നൽകുന്ന സന്ദേശം മലയാളത്തിന് മാത്രമല്ല ലോകമെമ്പാടുമുളള പ്രേക്ഷർക്കാണ്…ഒരു നായികാ പ്രാധാന്യമുളള ചിത്രം പ്രേക്ഷകർ സ്വീകരിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നി…അത് ലേഡീ സൂപ്പർ സ്റ്റാർ എന്ന പദവിയല്ല മറിച്ച് മികച്ച,അഭിനേത്രിയെന്ന ഒറ്റ പേരിലാണ്..അതെ അത് ഉർവ്വശിയാണ്…അവരെ മലയാളത്തിന്റെ അൽ പച്ചീനോ, എന്ന് വിളിക്കാനാണ്, ഞാനിഷ്ടപ്പെടുന്നത്” ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് സഫർ സനൽ ആണ്.
അജിത് വിനായകയാണ് സിനിമയുടെ നിർമ്മാണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

