സാധാരണയായി ആളുകൾ തങ്ങളുടെ ടെലിവിഷനുകൾ സ്മാർട്ട് ടി ആക്കി മാറ്റാനാണ് ഫയർ ടിവി സ്റ്റിക്ക് (Fire TV Stick) ഉപയോഗിക്കുന്നത്. എന്നാൽ ഇതിനപ്പുറം വീടുകളിലെ ബന്ധിപ്പിച്ച എല്ലാ സ്മാർട്ട് ഉപകരണങ്ങളും നിയന്ത്രിക്കാൻ കഴിയുന്ന ഒരു സ്മാർട്ട് ഹോം കമാൻഡ് സെന്ററായും ഇത് പ്രവർത്തിക്കുമെന്ന് ഉപയോക്താക്കൾ തിരിച്ചറിയുന്നു.
തുടക്കത്തിൽ ഡ്രോയറുകളിൽ പൊടിപിടിച്ചിരുന്ന ഇത്തരം ഉപകരണങ്ങൾ പിന്നീട് പ്രയോജനപ്രദമായ രീതിയിൽ മാറ്റിയെടുക്കാൻ സാധിക്കും. ഇതൊരു അനൗദ്യോഗിക മാറ്റമല്ല, മറിച്ച് ആമസോൺ (Amazon) അലക്സയിലൂടെ ഔദ്യോഗികമായി പിന്തുണയ്ക്കുന്ന ഒന്നാണ്.
ടിവി സ്ക്രീനിൽ നിന്ന് നേരിട്ട് സ്മാർട്ട് ഹോം നിയന്ത്രിക്കുന്നത് പലപ്പോഴും ഏറെ സഹായകരമാണ്. ഉദാഹരണത്തിന്, സിനിമ കാണുമ്പോൾ സോഫയിൽ ഫോൺ ഇല്ലാതിരുന്നാൽ പോലും റിമോട്ട് ഉപയോഗിച്ച് ലൈറ്റുകൾ അണയ്ക്കാനോ മങ്ങിക്കാനോ സാധിക്കും.
അലക്സ (Alexa) പിന്തുണയ്ക്കുന്ന ഏത് ഉപകരണവും ടിവി സ്ക്രീൻ വഴി നിയന്ത്രിക്കാൻ ഇതിലൂടെ സാധിക്കും. റൂമിലെ ലൈറ്റുകൾ നിയന്ത്രിക്കാനാണ് ഇതിൽ പ്രധാനമായും ഈ സംവിധാനം ഉപയോഗിക്കുന്നത്.
ഫയർ സ്റ്റിക്ക് സ്മാർട്ട് ഹോം ഹബ്ബാക്കി മാറ്റുന്നതിനുള്ള ഘട്ടങ്ങൾ:
* ഫയർ സ്റ്റിക്ക് ടിവിയുമായി കണക്റ്റ് ചെയ്യുക.
* ഇത് ഇന്റർനെറ്റുമായി ബന്ധിപ്പിക്കുക.
* റിമോട്ടിലെ അലക്സ ലോഗോ അമർത്തി അലക്സ ഷോർട്ട്കട്ട് പാനൽ തുറക്കുക.
* സ്മാർട്ട് ഹോം ടൈൽ തിരഞ്ഞെടുക്കുക. ഇതിനുപുറമെ റിമോട്ടിലെ മൈക്രോഫോൺ ബട്ടൺ അമർത്തി “Show my smart home dashboard” എന്ന് പറഞ്ഞാൽ അലക്സയുമായി കണക്റ്റ് ചെയ്തിട്ടുള്ള എല്ലാ ഉപകരണങ്ങളുടെയും വിവരങ്ങൾ ടിവിയിൽ ലഭ്യമാകും.
ഇതിനായി സ്മാർട്ട് ഹോം ഉപകരണങ്ങൾ ഒരേ ആമസോൺ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം. ലൈറ്റുകൾ നിയന്ത്രിക്കുന്നതിന് പുറമേ സുരക്ഷാ ക്യാമറകളുടെ ഫീഡുകൾ നിരീക്ഷിക്കാനും ഈ സംവിധാനം പ്രയോജനപ്പെടുത്താം.
ക്യാമറകൾ ഇൻസ്റ്റാൾ ചെയ്താൽ സോഫയിൽ നിന്ന് എഴുന്നേൽക്കാതെ തന്നെ വാതുക്കൽ ആരെങ്കിലും എത്തിയിട്ടുണ്ടോ എന്ന് ടിവിയിലൂടെ കാണാൻ സാധിക്കും. റിമോട്ടിലെ മൈക്രോഫോൺ അമർത്തി “Show my cameras” എന്ന് പറയുകയോ അല്ലെങ്കിൽ ബാൽക്കണി പോലുള്ള പ്രത്യേക സ്ഥലങ്ങൾ പരിശോധിക്കാൻ ശബ്ദ നിർദ്ദേശങ്ങൾ നൽകുകയോ ചെയ്യാം.
ക്യാമറകളും മറ്റ് ഉപകരണങ്ങളും ഫോണിലെ അലക്സാ ആപ്പ് വഴി ബന്ധിപ്പിച്ചാൽ മാത്രമേ ഈ സേവനം ലഭ്യമാകൂ. ലൈറ്റുകൾക്കും ക്യാമറകൾക്കും പുറമെ തെർമോസ്റ്റാറ്റുകൾ നിയന്ത്രിക്കാനും ഈ മാർഗ്ഗം ഉപയോഗിക്കാം.
ചെറിയൊരു ഉപകരണമാണെങ്കിലും ഗെയിമിംഗ് മെഷീനായും ജെല്ലിഫിൻ അല്ലെങ്കിൽ വിഎൽസി റിസീവറായും ഫയർ സ്റ്റിക്ക് പുനർവിന്യസിക്കാൻ സാധിക്കും. എങ്കിലും കൂടുതൽ പ്രായോഗികമായ ഉപയോഗങ്ങൾ കണ്ടെത്തിയതോടെ ഇത്തരം ഉപകരണങ്ങൾ ഡ്രോയറുകളിൽ വെറുതെ കിടക്കാൻ അനുവദിക്കാതെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഉപയോക്താക്കൾ ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

