ബാംഗ്ലൂർ ഹോസ്കേര ഹള്ളിയിലുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കുമാരപുരം തയ്യിൽ പടീറ്റതിൽ മംഗളൻ സി (29) ആണ് മരണപ്പെട്ടത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ ഈ ദുരന്തം സംഭവിച്ചത്. ഭക്ഷണം കഴിച്ചശേഷം സുഹൃത്തിനൊപ്പം ബൈക്കിൽ താമസസ്ഥലത്തേക്ക് മടങ്ങിവരവേ വാഹനം നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിക്കുകയായിരുന്നു.
അപകടത്തിൽ കൂടെയുണ്ടായിരുന്ന കുമാരപുരം കൊപ്പാറ കിഴക്കതിൽ വിഷ്ണുവിന് (29) പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം നിലവിൽ ചികിത്സയിലാണ്.
താമല്ലാക്കൽ ഫ്രണ്ട്സ് വെജിറ്റബിൾ കടയിലെ ജീവനക്കാരനായിരുന്ന മംഗളൻ, ഒരാഴ്ച മുൻപ് മാത്രമാണ് ജോലി ആവശ്യത്തിനായി ബാംഗ്ലൂരിലേക്ക് പോയത്. പുതിയൊരു ജീവിതം സ്വപ്നം കണ്ട് നാടുവിട്ട
യുവാവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. പോസ്റ്റുമോർട്ടത്തിനുശേഷം നാട്ടിലെത്തിക്കുന്ന മൃതദേഹം നാളെ സംസ്കരിക്കും.
പരേതനായ ചന്ദ്രനാണ് പിതാവ്. മാതാവ്: അനിത.
സഹോദരി: കൽപ്പന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

