രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സൈനിക സഹായിയായി (എഡിസി) സേവനമനുഷ്ഠിച്ചിരുന്ന പാരാ സ്പെഷല്‍ ഫോഴ്സ് ഓഫീസര്‍ മേജർ ഋഷഭ് സിങ് സംബ്യാൽ അടുത്തിടെയാണ് സായുധ സേനയിൽ നിന്നും വിരമിച്ചത്. കൃത്യം 12 വർഷത്തെ സേവനകാലയളവ് പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം ഔദ്യോഗിക ജീവിതത്തോട് വിടപറഞ്ഞത്.
രാജ്യത്തിന്റെ പ്രഥമ പൗരയ്ക്കൊപ്പം ഔദ്യോഗിക ചടങ്ങുകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെ, ഒരു യൂട്യൂബ് ചാനലിന് അദ്ദേഹം നൽകിയ പുതിയ അഭിമുഖമാണ് ഇപ്പോൾ മാധ്യമങ്ങളിൽ പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.
തന്റെ സുപ്രധാന സൈനിക ദൗത്യങ്ങളെക്കുറിച്ചും ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും മേജർ ഋഷഭ് സിങ് സംബ്യാൽ അഭിമുഖത്തിൽ തുറന്നുപറയുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

