സാധാരണയായി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മഴ മാറി തണുപ്പിലേക്കു വഴിമാറേണ്ട സമയമാണെങ്കിലും, നിലവിൽ അതിരാവിലെ മുതൽ സൂര്യൻ കനത്ത ചൂടാണ് പുറന്തള്ളുന്നത്.
രാവിലെ എട്ടു മണിയോടെ ആരംഭിക്കുന്ന ശക്തമായ വെയിൽ സന്ധ്യയോടെയാണ് കുറയുന്നത്. ഈ പ്രസരിപ്പില്ലാത്ത കാലാവസ്ഥയിൽ ജോലിസ്ഥലങ്ങളിലേക്കും വീടുകളിലേക്കും യാത്ര ചെയ്യുന്നവർ തന്നെ വലിയ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ, നേരിയ ആശ്വാസവുമില്ലാതെ പ്രകാശത്തിന്റെ കടുത്ത ചൂടിൽ പണിയെടുക്കേണ്ടി വരുന്ന നിരവധി വിഭാഗം തൊഴിലാളികളുണ്ട്.
വാഹന ഡ്രൈവർമാർ, ചുമട്ടു തൊഴിലാളികൾ, ഓൺലൈൻ ഡെലിവറി ജീവനക്കാർ, ട്രാഫിക് പൊലീസുകാർ തുടങ്ങിയവരാണ് ഈ ദുരിതം പേറുന്നത്. പൊതു-സ്വകാര്യ ഗതാഗത രംഗത്തു ജോലി ചെയ്യുന്ന ഡ്രൈവർമാർ പകൽ സമയത്ത് സമാനതകളില്ലാത്ത ചൂടാണ് അനുഭവിക്കുന്നത്.
ബസുകളുടെയും ഓട്ടോറിക്ഷകളുടെയും മുൻചില്ലുകളിലൂടെ മുഖത്തേക്കും ശരീരത്തിലേക്കും നേരിട്ടടിക്കുന്ന വെയിലേറ്റാണ് പലരും വാഹനങ്ങൾ ഓടിക്കുന്നത്. സാധാരണ യാത്രക്കാർക്കു ലഭിക്കുന്ന യാതൊരുവിധ പ്രതിരോധവും ഇവർക്കു ലഭ്യമല്ല.
ഓട്ടമില്ലാത്ത സമയങ്ങളിലും ടാക്സി സ്റ്റാൻഡുകളിൽ ഇതേ ദുരിതം ആവർത്തിക്കപ്പെടുന്നു. പേരിനു മാത്രമുള്ള ടാക്സി സ്റ്റാൻഡുകളിൽ വാഹനങ്ങൾ നിർത്തിയിടാനും, ഡ്രൈവർമാർക്ക് വെയിൽ കൊള്ളാതെ വിശ്രമിക്കാനും യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും നിലവിലില്ല.
ഇരുചക്ര വാഹനങ്ങളിൽ ഭക്ഷണവും മറ്റ് സാധനങ്ങളും എത്തിക്കുന്ന ഡെലിവറി ജീവനക്കാരുടെ അവസ്ഥ ഇതിലും ദയനീയമാണ്. കാലാവസ്ഥ വ്യതിയാനം കാരണം എത്തുന്ന ഈ കടുത്ത വെയിലിന്, മുൻകാലങ്ങളിൽ അനുവദിച്ചിരുന്നതുപോലെയുള്ള യാതൊരുവിധ അധിക സർജ് ചാർജുകളും ഇവർക്കു ലഭിക്കുന്നില്ല.
ഓട്ടോ ഡ്രൈവർമാരെപ്പോലെത്തന്നെ രാവിലെ കരുതിപ്പോരുന്ന വെള്ളം ഉച്ചയാകും മുൻപ് തീരുന്നു. പിന്നീട് വഴിയിലെ കടകളിൽ ആശ്രയേയുള്ളൂ.
ഇതിനായുള്ള അധിക ചെലവ് ഇവർ സ്വന്തം പോക്കിൽ നിന്നാണ് കണ്ടെത്തേണ്ടത്. കടുത്ത ചൂടിൽ ഭാരമേറിയ ചുമടുകൾ ഇറക്കേണ്ടി വരുന്ന ചുമട്ടു തൊഴിലാളികളുടെ അവസ്ഥയും വ്യത്യസ്തമല്ല.
മാർക്കറ്റുകളിലും മറ്റും ഉന്തുവണ്ടിയിൽ സാധനങ്ങൾ വിവിധ കടകളിലേക്കും വാഹനങ്ങളിലേക്കും എത്തിക്കുന്നവർ ഈ വെയിലത്ത് ജോലി ഉപേക്ഷിക്കാനോ കുട ചൂടാനോ കഴിയാത്ത അവസ്ഥയിലാണ്.
ചരക്കുനീക്കം കഴിഞ്ഞുള്ള ഇടവേളകളിൽ മാർക്കറ്റിലെ ഗോഡൗണുകളിലോ വാഹനങ്ങളിലോ ഇരിക്കുന്നതാണ് ഇവരുടെ ഏകാശ്വാസം. ഉന്തുവണ്ടിയിൽ പച്ചക്കറികളും പഴങ്ങളും വിൽക്കുന്നവരാകട്ടെ, സാധനങ്ങൾ വാടിപ്പോകാതിരിക്കാൻ വെയിൽ കൊള്ളണോ അതോ തങ്ങൾക്കു തണൽ തേടണോ എന്ന വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
കാലാവസ്ഥയിൽ മാറ്റമുണ്ടായിട്ടും നഗരങ്ങളിലെ പ്രധാന ജങ്ഷനുകളിൽ ഡ്യൂട്ടിയിലുള്ള ട്രാഫിക് പൊലീസുകാർക്ക് പ്രത്യേക ഇളവുകളൊന്നും അനുവദിച്ചിട്ടില്ല. സാധാരണ സമയക്രമത്തിലാണ് ഇവർ ഇപ്പോഴും ജോലി ചെയ്യുന്നത്.
രാവിലെയും വൈകിട്ടും അനുഭവപ്പെടുന്ന വലിയ ഗതാഗതക്കുരുക്കിനിടയിൽ മണിക്കൂറുകളോളം കടുത്ത വെയിലത്തു നിന്നാണ് ഇവർ സേവനം അനുഷ്ഠിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

