ഗുരുതരമായ വൃക്കരോഗത്തെ തുടർന്ന് ഉയർന്ന ചികിത്സാചെലവ് കണ്ടെത്താനാവാതെ ദുരിതത്തിലായ നിർധന കുടുംബം സുമനസ്സുകളുടെ സഹായം അഭ്യർഥിക്കുന്നു. അയിരൂർ ചാരുംകുഴി അരുൺ ഭവനിൽ പി.
അനിൽകുമാർ (58) ആണ് ജീവൻരക്ഷാ മാർഗങ്ങൾക്കായി പൊതുജനങ്ങളുടെ കനിവ് തേടുന്നത്. ചെറുകിട
ചായക്കട നടത്തി കുടുംബം പുലർത്തിയിരുന്ന ഇദ്ദേഹത്തിന് രോഗബാധയെ തുടർന്ന് നിലവിൽ ജോലികൾക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്.
ഏകദേശം രണ്ടു വർഷം മുൻപാണ് കടുത്ത ക്ഷീണവും പനിയെയും തുടർന്നു നടത്തിയ വൈദ്യപരിശോധനകളിൽ ഇരു വൃക്കകളും പൂർണ്ണമായി പ്രവർത്തനരഹിതമാണെന്ന് വ്യക്തമായത്. രോഗം ഗുരുതരമായതോടെ കുടുംബത്തിന്റെ പ്രധാന വരുമാന സ്രോതസ്സും നിലച്ചു.
തുടർന്ന് വലിയ തുകയാണ് ചികിത്സയ്ക്കായി കണ്ടെക്കേണ്ടി വന്നതെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു. കൊല്ലത്തെ സർക്കാർ ആശുപത്രിയിൽ ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസ് ചെയ്യേണ്ടതുണ്ട്.
ഇതിനാവശ്യമായ തുക കണ്ടെത്താൻ പോലും സാധിക്കാത്ത ദയനീയ സാഹചര്യമാണ് നിലവിലുള്ളത്. വായ്പയെടുത്താണ് വീട് നിർമിച്ചതെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിരിച്ചടവും മുടങ്ങിയിരിക്കുകയാണ്.
ചികിത്സാച്ചെലവുകളും മറ്റ് ബാധ്യതകളും വർധിച്ചതോടെ അനിൽകുമാറും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം കടുത്ത സാമ്പത്തിക തകർച്ചയിലാണ്. പ്രതിസന്ധികൾ തരണം ചെയ്യുന്നതിനായി അദ്ദേഹത്തിന്റെ പേരിൽ ഫെഡറൽ ബാങ്കിന്റെ വർക്കല ശാഖയിൽ പ്രത്യേക അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
സാമ്പത്തിക സഹായം നൽകാൻ ആഗ്രഹിക്കുന്നവർക്കായി അക്കൗണ്ട് വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

