ഭാര്യ ജീവനൊടുക്കി ഒരു മാസം തികയുന്നതിന് മുൻപ് ഭർത്താവിനെയും അതേ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പരപ്പ കൊട്ടമടലിലെ പവിത്രൻ (58) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ മാസം പതിനാലാം തീയതിയാണ് പവിത്രന്റെ ഭാര്യ ഗീത ജീവനൊടുക്കിയത്. ഇതിനുശേഷം അദ്ദേഹം കടുത്ത മാനസിക വിഷമത്തിലായിരുന്നു എന്ന് ബന്ധുക്കൾ വ്യക്തമാക്കി.
രാത്രി പത്ത് മണിയോടെയാണ് പവിത്രനെ മുറിയിൽ അനക്കമറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ ഒരു മാസം മുൻപ് തൂങ്ങിമരിച്ച അതേ മുറിയിലാണ് പവിത്രനെയും ഈ നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ മൊഴി.
സംഭവത്തിൻ്റെ യഥാർത്ഥ കാരണം വ്യക്തമല്ല. ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്.
പവിത്രൻ നേരത്തെ പ്രവാസിയായിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ശേഷം റബ്ബർ വെട്ട് ജോലി ചെയ്താണ് ജീവിച്ചിരുന്നത്.
പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന് തന്നെ വീട്ടു വളപ്പിൽ നടക്കും.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക.
ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

