തിരുവനന്തപുരം: റിപ്പോർട്ടർ കമ്പനിയുടെ അക്കൗണ്ടിൽ എത്തിയ 213 കോടി രൂപ വായ്പയാണെന്ന വാദം നിയമപരമായി നിലനിൽക്കില്ലെന്ന് ജിഎസ്ടിയുടെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വ്യക്തമാക്കി. പ്രസ്തുത ചിട്ടി സ്ഥാപനം 137.15 കോടി രൂപയാണ് നൽകിയിട്ടുള്ളത്.
ഇതിൽ കമ്പനിയുടെ ബോർഡ് പാസാക്കിയതായി രേഖപ്പെടുത്തിയിട്ടുള്ളത് 100 കോടി രൂപയുടെ ഇടപാട് മാത്രമാണ്. ബാക്കി വരുന്ന 37.15 കോടി രൂപയുടെ ഉറവിടം സംബന്ധിച്ച് യാതൊരുവിധ വ്യക്തതയുമില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ചിട്ടി കമ്പനിയുടെ ഡയറക്ടർ ബോർഡും ഇത്രയും വലിയ തുകയുടെ കൈമാറ്റം ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളതായി രേഖകളൊന്നുമില്ല. നിശ്ചയിക്കപ്പെട്ട
തിരിച്ചടവ് വ്യവസ്ഥകൾ ഒന്നുംതന്നെ പാലിക്കപ്പെട്ടിട്ടില്ലെന്നും, വായ്പയ്ക്ക് ഈടായി നൽകിയിട്ടുള്ളത് ഒപ്പിട്ടു നൽകിയ വെറും ചെക്കുകൾ മാത്രമാണെന്നും എസ്ഐടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രണ്ടാമതൊരു സ്വകാര്യ കമ്പനിയിൽ നിന്ന് കൈപ്പറ്റിയ 75 കോടി രൂപയുടെ വായ്പയ്ക്കായി ഈടായി സമർപ്പിച്ചത് കൃത്രിമമായി മൂല്യം പെരുപ്പിച്ചു കാണിച്ച ഭൂമിയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
2024-ൽ തൃക്കാക്കര നോർത്ത് വില്ലേജിലെ പ്രസ്തുത വസ്തുവിന്റെ വിപണി മൂല്യം 9.94 കോടി രൂപയായിട്ടായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ വെറും ഒരു വർഷം കൊണ്ട് ഈ വസ്തുവിന്റെ മൂല്യം പതിനഞ്ചിരട്ടിയായി വർധിക്കുകയാണുണ്ടായത്.
154 കോടി രൂപ മൂല്യമുള്ളതായി വരുത്തിതീർത്ത് ഈ വസ്തു ഈടായി നൽകിയാണ് 75 കോടി രൂപ വായ്പയായി സംഘടിപ്പിച്ചത്. വസ്തുവിന്റെ മൂല്യത്തിൽ വരുത്തിയ ഈ അസാധാരണ വർധനയെക്കുറിച്ച് രജിസ്ട്രേഷൻ വകുപ്പ് സമഗ്രമായ അന്വേഷണം നടത്തണമെന്നും ജിഎസ്ടി പ്രത്യേക അന്വേഷണ സംഘം ശക്തമായ ശുപാർശ ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

