ഗുവാഹത്തിയിൽ 25 കാരിയായ ഭാര്യ റിയ താലൂക്ദാർ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി.
ഗുവാഹത്തിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രാമാനുജ് ഗോസ്വാമിയാണ് വൈദ്യപരിശോധനയ്ക്കിടെ പ്രതികരിച്ചത്. ‘‘ഞാൻ എന്റെ തെറ്റുകൾ സമ്മതിക്കുന്നു.
ആളുകൾക്ക് എന്നെ കുറിച്ച് മോശം കാര്യങ്ങൾ പറയാം. എന്നാൽ ജീവിതത്തിൽ ഇത്തരമൊരു തെറ്റ് ചെയ്യരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു’’ – രാമാനുജ് ഗോസ്വാമി വ്യക്തമാക്കി.
കുറച്ചു മാസങ്ങൾക്ക് മുൻപ് മാത്രമായിരുന്നു ഇവരുടെ വിവാഹം നടന്നത്. സെപ്റ്റംബർ 4നാണ് വഴക്കിനെത്തുടർന്ന് പ്രതി ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്.
മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ തല വെട്ടിമാറ്റുകയായിരുന്നു. തുടർന്ന് ദേഷ്യം തീരാതെ ശരീരം കഷണങ്ങളാക്കാൻ ശ്രമിക്കുകയും കത്രിക ഉപയോഗിച്ച് അവളുടെ മുഖം പൂർണമായി വികൃതമാക്കുകയും ചെയ്തു.
ഇതിനുശേഷം വെട്ടിമാറ്റിയ തല ഫ്ലാറ്റിലെ ഫ്രിജിനുള്ളിലാണ് ഇയാൾ സൂക്ഷിച്ചത്. സെപ്റ്റംബർ 6നാണ് ദമ്പതികളുടെ ഫ്ലാറ്റിൽ നിന്നും കടുത്ത ദുർഗന്ധം വമിക്കുന്നതായി അയൽക്കാർ പരാതിപ്പെട്ടത്.
തുടർന്ന് കൊലപാതക വിവരം പുറംലോകം അറിയുകയായിരുന്നു. രണ്ടുദിവസമായി ഇവരെ പുറത്തു കണ്ടിരുന്നില്ലെന്നും ഫോണുകൾ സ്വിച്ച് ഓഫായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
വിവരം അറിഞ്ഞെത്തിയ പൊലീസ് ഫ്ലാറ്റിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയപ്പോഴാണ് അഴുകിത്തുടങ്ങിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ വിരലുകൾ ഭാഗികമായി മുറിച്ചുമാറ്റിയ നിലയിലായിരുന്നു, തലയും ഉണ്ടായിരുന്നില്ല.
കഴിഞ്ഞ ചൊവ്വാഴ്ച മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ പ്രതിയെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തല സൂക്ഷിച്ച ഫ്രിജ്, കത്തി, കത്രിക, രക്തം പുരണ്ട
വസ്ത്രങ്ങൾ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

