യെമനിലെ ചെങ്കടൽ തീരത്തുള്ള തന്ത്രപ്രധാനമായ മോഖ തുറമുഖ നഗരത്തിന്റെ നിയന്ത്രണം ഹൂത്തികൾ പൂർണ്ണമായും സ്വന്തമാക്കി. അന്താരാഷ്ട്ര കപ്പൽ പാതയായ ബാബ് അൽ-മന്ദേബിലേക്ക് കൂടുതൽ അടുക്കുന്നതിന്റെ ഭാഗമായുള്ള സായുധ നീക്കത്തിന്റെ ഭാഗമായാണ് നഗരം പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട യെമൻ സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയെ പരാജയപ്പെടുത്തി വ്യാഴാഴ്ചയാണ് ഹൂതികൾ മോഖയിൽ പൂർണ്ണ നിയന്ത്രണം നേടിയത്.
ബാബ് അൽ മന്ദേബ് കടലിടുക്കിൽ നിന്ന് വെറും 80 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന മോഖ പിടിച്ചെടുത്തതോടെ മേഖലയിലെ സമുദ്ര വ്യാപാര പാതകളിൽ തങ്ങളുടെ സ്വാധീനം ശക്തമാക്കാൻ ഹൂതികൾക്ക് സാധിക്കും. ഈ സൈനിക നീക്കം യെമനിലെ ആഭ്യന്തര സംഘർഷം വീണ്ടും രൂക്ഷമാക്കുകയും സൌദി അറേബ്യ അടക്കമുള്ള അയൽരാജ്യങ്ങളിലേക്ക് ആഘാതം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
സംഘർഷം അയൽപ്രദേശങ്ങളിലേക്ക് പടർന്നതോടെ മോഖയിൽ നിന്ന് നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ലാഹ്ജ്, ഏഡൻ തുടങ്ങിയ സുരക്ഷിത മേഖലകളിലേക്ക് പലായനം ചെയ്യുകയാണ്. ചെങ്കടലിലൂടെയുള്ള എണ്ണക്കപ്പലുകളുടെയും മറ്റ് വാണിജ്യ കപ്പലുകളുടെയും സഞ്ചാരത്തെ ഈ പുതിയ നീക്കം വൻതോതിൽ ബാധിച്ചേക്കാമെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ശക്തമായി നിലനിൽക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

