തടവറയിലെ അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ മുൻനിർത്തി രാധാമോഹൻ മിശ്ര എന്ന പ്രതിക്ക് ബോംബെ ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അയൽവാസിയെ ഭീഷണിപ്പെടുത്തിയെന്നും മന്ത്രവാദം നടത്തിയെന്നും ഉള്ള കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്ന 59കാരനാണ് കോടതിയുടെ ആശ്വാസ ഉത്തരവ് ലഭിച്ചത്.
ജയിൽവാസത്തിനിടയിൽ ഇയാളുടെ ആരോഗ്യനില അതിവേഗം വഷളാകുകയും വെറും 48 ദിവസത്തിനുള്ളിൽ ശരീരഭാരം 21 കിലോഗ്രാം കുറയുകയും ചെയ്തിരുന്നു. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പ്രതിയുടെ നിയമോപദേഷ്ടാക്കൾ ഹൈക്കോടതിയെ സമീപിച്ചത്.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇത്രയധികം ഭാരം കുറയുന്നത് സാധാരണ നിലയിൽ പോലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും, പ്രതിയുടെ ഇപ്പോഴത്തെ സ്ഥിതി അതീവ ആശങ്കാജനകമാണെന്നും കോടതി നിരീക്ഷിച്ചു. തുടർന്ന് പ്രതിയെ ഇനിയും ജയിലിലോ ജയിൽ ആശുപത്രിയിലോ പാർപ്പിക്കുന്നത് ആരോഗ്യനില പൂർണ്ണമായും തകരുന്നതിന് ഇടയാക്കുമെന്ന് വിലയിരുത്തിയ കോടതി, രണ്ട് ലക്ഷം രൂപയുടെ ആൾജാമ്യത്തിന്റെയും കർശന വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

