ലക്നൗവിൽ നിന്നും സൗദി അറേബ്യയിലെ ദമാമിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് അഹമ്മദാബാദിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
ഇന്ന് വൈകിട്ട് 5.45 നാണ് അടിയന്തര ലാൻഡിങ് നടന്നത്. വിമാനത്തിൽ വിശദമായ പരിശോധനകൾ നടത്തിയെങ്കിലും സംശയാസ്പദമായ യാതൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ലക്നൗവിൽ നിന്നും പറന്നുയർന്ന ഇൻഡിഗോയുടെ 6E97 നമ്പർ വിമാനമാണ് സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്ന് ബന്ധപ്പെട്ട
അധികൃതർ അറിയിച്ചു. വിമാനത്തിനുള്ളിൽ ‘ബോംബ്’ എന്ന് രേഖപ്പെടുത്തിയ ഒരു കുറിപ്പ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതാണ് പെട്ടെന്നുള്ള ആശങ്കയ്ക്ക് കാരണമായത്.
ആകെ 107 യാത്രികരും 6 ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 31 നും സമാനമായൊരു സംഭവം ദമാം – ഡൽഹി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലും റിപ്പോർട്ട് ചെയ്തിരുന്നു.
അന്ന് ഒരു ടിഷ്യു പേപ്പറിൽ ബോംബ് എന്നെഴുതിയത് കണ്ടതിനെ തുടർന്ന് 32 യാത്രക്കാരുമായി വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

