അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ആഗോള വിപണിയിൽ കനത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ സൗദി അറേബ്യയിൽ നടത്തുന്ന ആക്രമണങ്ങൾ അസംസ്കൃത എണ്ണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.
ഇത് ആഗോളതലത്തിൽ പണപ്പെരുപ്പ ഭീഷണി വർധിപ്പിച്ചതോടെ ഓഹരി വിപണികൾ കടുത്ത ആശങ്കയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കൻ യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ടുണ്ടായ ആക്രമണങ്ങൾക്ക് മറുപടിയായി അഞ്ച് ഇറാനിയൻ എണ്ണക്കപ്പലുകൾ തകർത്തതായി യുഎസ് സൈന്യം ഔദ്യോഗികമായി അറിയിച്ചു.
ഒമാൻ തീരത്ത് ഇറാനിയൻ സൈന്യവുമായി ബന്ധമുള്ള നാല് കപ്പലുകളും ഖാർഗ് ദ്വീപിന് സമീപം ഒരു കപ്പലുമാണ് ആക്രമിക്കപ്പെട്ടത്. ഇതിന് പ്രതികാരമായി ജോർദാനിലെ യുഎസ് ക്യാമ്പിന് നേരെ മിസൈൽ പ്രയോഗം നടത്തിയെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
വരും ദിവസങ്ങളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്നും രാജ്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എണ്ണവില ശതകത്തിലേക്ക് ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം മാസങ്ങളായി തടസ്സപ്പെട്ടത് ക്രൂഡോയിൽ വില ബാരലിന് 100 ഡോളറിലേക്ക് അടുക്കാൻ കാരണമായി.
യുഎസും ഇറാനും തമ്മിലുള്ള പോരാട്ടം കനത്തതോടെ ചരക്കുനീക്കം പൂർണ്ണമായും സ്തംഭിക്കുമെന്നാണ് വിപണിയുടെ വിലയിരുത്തൽ. ബ്രെന്റ് ക്രൂഡോയിൽ വില 1.5 ശതമാനം ഉയർന്ന് 99.38 ഡോളറിലെത്തി.
ഡബ്ല്യുടിഐ ക്രൂഡ് 94.36 ഡോളറിലും യുഎഇയുടെ മർബൻ ക്രൂഡ് 110 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. ഇരു രാജ്യങ്ങളും ഏറ്റുമുട്ടൽ തുടർന്നാൽ വില ബാരലിന് 120 ഡോളർ വരെ ഉയരാമെന്നാണ് ഗോൾഡ്മാൻ സാക്സ് അടക്കമുള്ള പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രവചനം.
വിപണിയിലേക്കുള്ള എണ്ണയുടെ വരവ് കുറയുന്നത് വില വർദ്ധനവിന് ആക്കം കൂട്ടുന്നുണ്ട്. ചൈനയുടെ ഇടപെടലും വെല്ലുവിളിയാകുന്നു കഴിഞ്ഞ മാസങ്ങളിൽ നിന്ന് വ്യത്യസ്തമായി ക്രൂഡോയിൽ വിപണിയിൽ ചൈനയുടെ ആവശ്യം (ഡീമാൻഡ്) വർധിച്ചതും വിലക്കയറ്റത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്ക് അടഞ്ഞത് വഴി ലോക എണ്ണവിപണിയിൽ പ്രതിദിനം 10 മുതൽ 15 ദശലക്ഷം ബാരൽ വരെ കുറവുവന്നിരുന്നു. അന്ന് ചൈനീസ് ഡിമാൻഡ് കുറവായിരുന്നത് വില നിയന്ത്രിച്ചു നിർത്താൻ സഹായിച്ചിരുന്നു.
എന്നാൽ നിലവിൽ ചൈനയുടെ എണ്ണശേഖരം കുറയുകയും ഇറാനിൽ നിന്നുള്ള ഇറക്കുമതി തടസ്സപ്പെടുകയും ചെയ്തത് പുതിയ പ്രതിസന്ധിയാണ്. കോംഗോ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എണ്ണയെത്തിക്കാനുള്ള ശ്രമത്തിലാണ് ചൈനീസ് ഭരണകൂടം.
ഇറാന്റെ വ്യോമമേഖലയിലും ഉപരോധം കടുപ്പിച്ച് യുഎസ് ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ കമ്പനികൾക്ക് യുഎസ് വിലക്കേർപ്പെടുത്തി. വ്യോമയാന മേഖലയിൽ ഇറാനെ സഹായിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് കർശന നടപടി.
ഇറാന്റെ സ്വകാര്യ വിമാന കമ്പനിയായ മഹാൻ എയർ, മറ്റ് ഏവിയേഷൻ കമ്പനികൾ, ഇറാനിയൻ കമ്പനികളെ പിന്തുണയ്ക്കുന്ന വിദേശ സ്ഥാപനങ്ങൾ എന്നിവയാണ് പുതിയ ഉപരോധത്തിന്റെ പരിധിയിൽ വരുന്നത്. ഇറാന് സാമ്പത്തിക സഹായം നൽകുന്ന ആർക്കും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് യുഎസ് ട്രഷറി വകുപ്പ് വ്യക്തമാക്കി.
2011 മുതൽ യുഎസിന്റെ നിരീക്ഷണത്തിലുള്ള സ്ഥാപനമാണ് മഹാൻ എയർ. സ്വർണവിലയിൽ ഇടിവ് അമേരിക്കൻ പലിശ നിരക്ക് വർധിക്കുമെന്ന ആശങ്കയെ തുടർന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം ഒരു ശതമാനത്തിലധികം ഇടിഞ്ഞ സ്വർണവിലയിൽ ഇന്നും നഷ്ടം തുടരുകയാണ്. വരും ദിവസങ്ങളിൽ പുറത്തുവരാനിരിക്കുന്ന യുഎസ് തൊഴിൽ കണക്കുകളും ഫെഡ് റിസർവിന്റെ പലിശ തീരുമാനവുമാകും സ്വർണവിലയുടെ ഗതി നിർണ്ണയിക്കുക.
ഇന്നലെ 50 ഡോളർ നഷ്ടത്തോടെ 4356 ഡോളറിലാണ് സ്വർണം വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 4394 ഡോളർ വരെ ഉയർന്നെങ്കിലും നിലവിൽ 4377 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ചുവപ്പണിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി
∙ ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ക്രൂഡോയിൽ വിലക്കയറ്റവും പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും നിക്ഷേപകരുടെ മനോവീര്യം തകർത്തു.
∙ സെൻസെക്സ് 555 പോയിന്റ് (0.73%) ഇടിഞ്ഞ് 75,577.58 ലും നിഫ്റ്റി 144 പോയിന്റ് (0.61%) നഷ്ടത്തിൽ 23,610 ലും വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്.
∙ എസ്ബിഐ ലൈഫ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ പ്രമുഖ ഫിനാൻഷ്യൽ ഓഹരികൾ കനത്ത നഷ്ടം നേരിട്ടു. അതേസമയം ഹിന്ദുസ്ഥാൻ യൂണിലിവർ, ഒഎൻജിസി, ബെൽ തുടങ്ങിയ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി.
∙ നിഫ്റ്റി ബാങ്ക്, ഫിനാൻഷ്യൽ സർവീസ്, പ്രൈവറ്റ് ബാങ്ക് എന്നീ മേഖലകളാണ് വിപണിയിൽ കൂടുതൽ തകർച്ച നേരിട്ടത്.
∙ പശ്ചിമേഷ്യൻ സംഘർഷത്തിനൊപ്പം യുഎസ് ഫെഡറൽ റിസർവിന്റെ നയങ്ങളും നിക്ഷേപകർ ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്നുണ്ട്.
ഈ മാസം 15-16 തീയതികളിൽ നിർണ്ണായക ഫെഡ് യോഗം നടക്കാനിരിക്കുകയാണ്. അടിസ്ഥാന പലിശ നിരക്ക് ഉയർത്താൻ 60 ശതമാനം സാധ്യതയുണ്ടെന്നാണ് വിപണി വിലയിരുത്തുന്നത്.
∙ ഗിഫ്റ്റ് നിഫ്റ്റിയിലെ നെഗറ്റീവ് സൂചനകൾ സൂചിപ്പിക്കുന്നത് ഇന്ത്യൻ വിപണി ഇന്നും നഷ്ടത്തോടെ വ്യാപാരം തുടങ്ങാനാണ് സാധ്യതയെന്നാണ്.
∙ അതേസമയം, ദക്ഷിണ കൊറിയൻ കോസ്പി സൂചികയും ഷാൻഹായ്, നിക്കെയ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
യുഎസ് വിപണിയിലും കനത്ത തിരിച്ചടി അമേരിക്കൻ ഓഹരി വിപണിയും ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡോ ജോൺസ് സൂചിക 1.18% ഇടിഞ്ഞു.
എസ് ആൻഡ് പി 0.58 ശതമാനവും നാസ്ഡാക് 0.32 ശതമാനവും നഷ്ടം രേഖപ്പെടുത്തി. ക്രൂഡോയിൽ വില ഉയർന്നത് പണപ്പെരുപ്പം കൂട്ടുമെന്നും ഫെഡ് റിസർവ് പലിശ നിരക്ക് ഉയർത്താൻ ഇടയാക്കുമെന്നും നിക്ഷേപകർ ഭയപ്പെടുന്നു.
ഇതിനുപുറമെ കാനഡയുമായുള്ള വ്യാപാര തർക്കങ്ങളും വിപണിക്ക് തിരിച്ചടിയായി. എന്നാൽ ഇന്റൽ, അഡ്വാൻസ്ഡ് മൈക്രോ ഡിവൈസ്, ബ്രോഡ്കോം തുടങ്ങിയ സെമികണ്ടക്ടർ ഓഹരികൾ മികച്ച നേട്ടം കരസ്ഥമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

