കേരളത്തിന്റെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിർദിഷ്ട അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി മെട്രോമാൻ ഇ.
ശ്രീധരൻ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം തലസ്ഥാനത്ത് നടന്ന ചർച്ചയിൽ പദ്ധതിയുടെ പുതുക്കിയ രൂപരേഖ സംബന്ധിച്ച് വിശദീകരണം തേടി.
ഇ. ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതിയെക്കുറിച്ച് വൈകാതെ തന്നെ ഔദ്യോഗികമായി അറിയിക്കാമെന്ന് മുഖ്യമന്ത്രി യോഗത്തിൽ സൂചിപ്പിച്ചു.
സംസ്ഥാനത്ത് അതിവേഗ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഹൈ സ്പീഡ് റെയിൽ (കെ.എസ്.എച്ച്.ആർ) പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. നേരത്തെ പദ്ധതിക്കായി 86,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നതെങ്കിൽ, നിർമാണച്ചെലവ് ഗണ്യമായി വെട്ടിക്കുറച്ചുകൊണ്ട് 54,000 കോടി രൂപയുടെ പുതിയ ഡ്രാഫ്റ്റാണ് മെട്രോമാൻ അവതരിപ്പിച്ചത്.
ഈ പുതിയ പദ്ധതി യാഥാർത്ഥ്യമായാൽ തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രാദൂരം വെറും മൂന്ന് മണിക്കൂറായി ചുരുങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

