താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും സ്വന്തം നിരപരാധിത്വത്തിൽ പൂർണ്ണമായ ആത്മവിശ്വാസമുണ്ടെന്നും മുൻ മന്ത്രിയും എംഎൽഇയുമായ പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി.
കേസ് എടുക്കണോ എന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ സിഎംആർഎല്ലിൽ നിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കണ്ടെത്തലുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വർഷങ്ങളായി മനുഷ്യന്റെ പച്ച ഇറച്ചി കടിച്ചുതിന്നു രസിക്കുന്ന രീതിയിലുള്ള വാർത്തകളാണ് പുറത്തുവരുന്നതെന്നും, അത് അതിന്റെ വഴിക്ക് നടക്കട്ടെയെന്നും റിയാസ് പ്രതികരിച്ചു. എന്നാൽ ഇതിന്റെ പേരിൽ ആരെങ്കിലും പേടിച്ചുപോയെന്ന് കരുതേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ലെന്നും, ഏത് തരത്തിലുള്ള അന്വേഷണവും മുന്നോട്ടുകൊണ്ടുപോകാൻ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ നിരപരാധികളാണെന്ന കാര്യത്തിൽ ഉറച്ച ബോധ്യമുള്ളതിനാൽ യാതൊരുവിധ ഭയവുമില്ലെന്നും എല്ലാ നിയമനടപടികളെയും നേരിടുമെന്നും പി.എ.
മുഹമ്മദ് റിയാസ് അറിയിച്ചു. ഏജൻസികൾക്ക് പിന്നിലുള്ള രാഷ്ട്രീയ ലക്ഷ്യങ്ങൾ എന്താണെന്ന് രാജ്യം കണ്ടുകഴിഞ്ഞതാണ്.
ഓരോ ദിവസവും പുതിയ ഓരോ വാർത്തകളുമായി വോട്ടെടട്ടേ എന്നും, എങ്ങനെ വേട്ടയാടാൻ ശ്രമിച്ചാലും പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരക്കഥകൾ എല്ലാം നന്നായിരിക്കുന്നുവെന്നും, ഏത് കോണിൽ നിന്നുള്ള ഏത് തിരക്കഥയായാലും അതെല്ലാം നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

