തൃശൂർ: ആറാട്ടുപുഴ പൂരത്തിനിടെ ആനകൾ ഇടഞ്ഞു. തിടമ്പേറ്റാൻ ഒരുക്കി നിർത്തിയ ആനകളിൽ ഒന്ന് അടുത്തുനിന്ന ആനയെ കുത്തുകയായിരുന്നു. ഓടാൻ ആകാത്ത വിധത്തിൽ ആനകൾക്ക് ചങ്ങല ഇട്ടിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
രാവിലെ മന്ദാരം കടവിലാണ് ആനകൾ ഇടഞ്ഞത്. സംഭവത്തെ തുടർന്ന് നാട്ടുകാർ ചിതറിയോടി. ഓടുന്നതിനിടെ കുഴിയിൽ വീണ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനകൾ ഇടഞ്ഞതിനെ തുടർന്ന് ആറാട്ട് എഴുന്നള്ളിപ്പ് അൽപ്പം നേരം വൈകിയാണ് നടന്നത്.
സമീപത്ത് വാഹനങ്ങൾ ഉൾപ്പെടെയുണ്ടായിരുന്നെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടായില്ല. പാപ്പാൻമാർ ഇടപെട്ട് ആനകളെ പെട്ടന്ന് മാറ്റുകയും ചെയ്തു.
The post ആറാട്ടുപുഴ പൂരത്തിനിടെ ആനകൾ ഇടഞ്ഞു; ഭയന്നോടിയ നാട്ടുകാരിൽ രണ്ട് പേർക്ക് പരിക്ക് appeared first on NewsKerala.net .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]