കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ രംഗത്ത് പുതിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒക്ടോബർ 6-നാണ് ഈ രണ്ട് മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
ബിജെപി നേതാവും നിലവിലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയുടെ രാജി മൂന്നുമൂലമാണ് നന്ദിഗ്രാമിൽ ഒഴിവു വന്നത്. അതേസമയം, ഹുമയൂൺ കബീർന്റെ രാജി കാരണമാണ് റെജിനഗറിലും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
തിരഞ്ഞെടുപ്പ് സംബന്ധിച്ച മറ്റ് നിർണായക തീയതികൾ താഴെ പറയുന്നവയാണ്:
– വിജ്ഞാപനം പുറപ്പെടുവിക്കുന്നത്: സെപ്റ്റംബർ 9
– പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി: സെപ്റ്റംബർ 16
– സൂക്ഷ്മപരിശോധന: സെപ്റ്റംബർ 17
– പത്രിക പിൻവലിക്കാനുള്ള അവസാന തീയതി: സെപ്റ്റംബർ 19
– വോട്ടെണ്ണൽ: ഒക്ടോബർ 9
ബിജെപിയുടെ സുവേന്ദു അധികാരിയോട് 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭവാനിപൂർ മണ്ഡലത്തിൽ പരാജയപ്പെട്ട തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, വീണ്ടും നിയമസഭയിലേക്ക് എത്താൻ നന്ദിഗ്രാമിൽ മത്സരിക്കുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിലും ഭവാനിപൂരിലും ഒരുപോലെ വിജയിച്ച സുവേന്ദു അധികാരി, ഭവാനിപൂർ നിലനിർത്തി നന്ദിഗ്രാം രാജിവെക്കുകയായിരുന്നു. 2007-ലെ ചരിത്രപരമായ കർഷക പ്രക്ഷോഭത്തിലൂടെ ബംഗാൾ രാഷ്ട്രീയത്തിൽ ഇടതുമുന്നണിയുടെ 34 വർഷത്തെ ഭരണത്തിന് വിരാമമിടാൻ മമതയെ സഹായിച്ച മണ്ണാണ് നന്ദിഗ്രാം.
അതുകൊണ്ടുതന്നെ, മമതയുടെ രാഷ്ട്രീയ തിരിച്ചുവരവിന് നന്ദിഗ്രാം തന്നെ വേദിയാകുമോ എന്ന ചർച്ചകൾ ചൂടുപിടിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ഈ രണ്ട് മണ്ഡലങ്ങൾക്ക് പുറമെ തമിഴ്നാട്ടിലെ രണ്ട് നിയമസഭാ സീറ്റുകളിലേക്കും പുതുച്ചേരി, അസാം എന്നിവിടങ്ങളിലെ ഓരോ മണ്ഡലങ്ങളിലേക്കും ഇതോടൊപ്പം ഉപതിരഞ്ഞെടുപ്പ് നടക്കും.
കൂടാതെ അസാമിലെ നാഗോൺ ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതിയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഒക്ടോബർ ആറിലേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

