വാഹനാപകടങ്ങളുടെ പ്രധാന കാരണം അമിത വേഗമോ അശ്രദ്ധയോ ആയിരിക്കുമെങ്കിലും, അടിസ്ഥാന കാര്യങ്ങളിലെ അശ്രദ്ധയും അപകടങ്ങളുണ്ടാക്കുന്നതിൽ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. ആറുവരിപ്പാതകൾ ഉൾപ്പെടെയുള്ള ഹൈവേകളിൽ ശ്രദ്ധിക്കേണ്ട
ചില നിർണായക കാര്യങ്ങൾ 2017 മോട്ടർ വെഹിക്കിൾ ഡ്രൈവിങ് റഗുലേഷൻ ആക്ട് പ്രകാരമുള്ളവയാണ്. പാതകളിൽ മൂന്ന് വരികൾ (ലെയ്ൻ) പ്രത്യേകം മാർക്ക് ചെയ്തിട്ടുണ്ടാകും.
ഇതു മൂന്നും തലങ്ങും വിലങ്ങും മാറിമാറി ഓടിക്കാനുള്ളതല്ല. തുരങ്കങ്ങളിൽ വാഹനം ഡിം ലൈറ്റിട്ട് വേണം ഓടിക്കാൻ.
ഹൈവേ വിട്ടിറങ്ങേണ്ട എക്സിറ്റ് പോയിന്റുകൾ അറിയാതെ കടന്നുപോയാൽ ഒരു കാരണവശാലും വാഹനം റിവേഴ്സ് എടുക്കരുത്.
പരിഭ്രമിക്കാതെ അടുത്ത എക്സിറ്റ് പോയിന്റ് വരെ മുന്നോട്ടു പോകുക. തൃശൂർ നാട്ടികയിൽ നാടോടികളുടെ മേലേക്കു ലോറി പാഞ്ഞുകയറി 5 ജീവൻ പൊലിഞ്ഞ സംഭവത്തിന് പിന്നാലെ, ദേശീയപാത 66ൽ അടിയന്തരമായി നടപ്പാക്കേണ്ട
സുരക്ഷാ നടപടികളെക്കുറിച്ചു ചർച്ച ചെയ്യാൻ കലക്ടർ വിളിച്ച യോഗത്തിൽ ദേശീയപാത അതോറിറ്റിയും കരാറുകാരും പങ്കെടുത്തിരുന്നില്ല. 2024 നവംബറിൽ സംഭവിച്ച ദുരന്തത്തിനു പിന്നാലെ 2025 ജനുവരി 16ന് ആണു സുപ്രധാന യോഗം അന്നത്തെ കലക്ടർ അർജുൻ പാണ്ഡ്യൻ വിളിച്ചു ചേർത്തത്.
ഉത്തരവാദിത്തപ്പെട്ടവർ യോഗത്തിൽ നിന്നു വിട്ടുനിന്നതോടെ സുരക്ഷാ നിർദേശങ്ങൾ ദേശീയപാത അതോറിറ്റിക്കു തപാൽമാർഗം അയച്ചുകൊടുക്കേണ്ടിവന്നു. ഈ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ സംഭവിച്ച വീഴ്ചയാണു കയ്പമംഗലത്തും അപകടത്തിലേക്കു നയിച്ചത്.
നാട്ടികയിൽ ദേശീയപാതയിൽ നിർമാണം നടക്കുന്ന ഭാഗം വാഹന ഗതാഗതത്തിനു തുറന്നുകൊടുത്തിട്ടില്ലെന്ന ധൈര്യത്തിൽ രാത്രി കിടന്നുറങ്ങിയ നാടോടികൾക്കു മേലാണ് അന്നു ലോറി പാഞ്ഞുകയറിയത്. ഗതാഗതം നിരോധിച്ചു കൊണ്ടുള്ള സിഗ്നൽലൈറ്റുകളോ സൂചനാബോർഡുകളോ പാതയിൽ സ്ഥാപിച്ചിരുന്നില്ല.
ഇനിയൊരു അപകടം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലായാണു കലക്ടർ അടിയന്തര യോഗം വിളിച്ചുചേർത്തത്. എൻഫോഴ്സ്മെന്റ് ആർടിഒ, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ, സിറ്റി പൊലീസ് അസി.
കമ്മിഷണർമാർ, റോഡ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരടക്കം പങ്കെടുത്ത യോഗത്തിൽ നിന്നാണ് പ്രധാനമായി എത്തേണ്ടിയിരുന്ന ദേശീയപാത അതോറിറ്റി അധികൃതരും കരാറുകാരും വിട്ടുനിന്നത്. റോഡ് നിർമാണ പ്രവർത്തനങ്ങളിൽ പാലിക്കേണ്ട
കർശന സുരക്ഷാ മുൻകരുതലുകൾ യോഗം നിർദേശിച്ചിരുന്നു. ഇവ റിപ്പോർട്ട് രൂപത്തിലാക്കി ദേശീയപാത അതോറിറ്റിക്ക് അയയ്ക്കുകയും ചെയ്തു.
ഇതിൽ അതോറിറ്റി നടപ്പിലാക്കിയ കാര്യങ്ങൾ തിരികെ അറിയിക്കാനും നിർദേശിച്ചിരുന്നു. എന്നാൽ, പ്രതികരണമൊന്നുമുണ്ടായില്ലെന്നും അപകടസാധ്യതകൾ അതേപടി തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കുന്നു.
ദേശീയപാത 66ൽ നിർമാണം നടക്കുന്ന ഭാഗങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതു വലിയ അപകടങ്ങൾക്കു കാരണമാകുമെന്നു കഴിഞ്ഞ ജനുവരിയിൽ ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും അതൊക്കെ അവഗണിക്കുകയാണുണ്ടായത്. നിർമാണസ്ഥലങ്ങളിൽ മതിയായ ദൂരത്തിൽ മുന്നറിയിപ്പു ബോർഡുകളോ ചിഹ്നങ്ങളോ സ്ഥാപിക്കാത്തതടക്കം ചിത്രങ്ങൾ സഹിതമുള്ള വിവരങ്ങൾ കൗൺസിൽ ദേശീയപാത അതോറിറ്റിക്കു നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

