ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ വൻ ലഹരിമരുന്ന് വേട്ട. വിപണിയിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന 26 ഗ്രാം ഹെറോയിനുമായി പശ്ചിമ ബംഗാൾ സ്വദേശിയാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ റിതുവ താലൂക്കിലെ സാമ്പൽപൂർ വില്ലേജിൽ താമസിക്കുന്ന നൂർ ആലം (25) ആണ് അറസ്റ്റിലായത്. സംസ്ഥാനത്ത് ലഹരി വിരുദ്ധ പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തണ്ടർ’ പദ്ധതിയുടെ ഭാഗമായുള്ള നിരീക്ഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്.
ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ് വിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തി മയക്കുമരുന്ന് പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു പ്രകാശ്, പ്രിവന്റീവ് ഓഫിസര്‍മാരായ പി ആർ ബിനോയ്, മുസ്തഫ എച്ച്, സിവിൽ എക്സൈസ് ഓഫിസര്‍മാരായ അമൽ കെ പി, റെനീഷ് എം ആർ, പ്രവീൺ ജി, സിവിൽ എക്സൈസ് ഓഫിസര്‍ ഡ്രൈവർ ശ്രീജിത്ത് എസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനാ നടപടികൾക്ക് നേതൃത്വം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

