പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലുണ്ടായ ഇരട്ടക്കൊലപാതക കേസിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. കൊല്ലപ്പെട്ട
മുപ്പതുകാരിയായ യുവതിയെ തലയ്ക്ക് വെട്ടിയാണ് കൊലപ്പെടുത്തിയത് എന്നും, നാല് വയസ്സുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത് എന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇരുവരുടെയും കഴുത്ത് അറുത്ത് മാറ്റിയ ശേഷം മൃതദേഹാവശിഷ്ടങ്ങൾ കഷ്ണങ്ങളാക്കി മൂന്ന് ചാക്കുകളിലായാണ് ഉപേക്ഷിച്ചത്.
സംഭവത്തിൽ പ്രതിയായ യുവതിയുടെ ജീവിതപങ്കാളിക്കായി പുതൂർ പൊലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയാണ്. പ്രതി ഇതിനോടകം കേരളം വിട്ടതായാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം.
കഴിഞ്ഞ ഞായറാഴ്ചയാണ് അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും തല അറുത്ത് ഒരു ചാക്കിലും, മറ്റ് ശരീരഭാഗങ്ങൾ മറ്റ് രണ്ട് ചാക്കുകളിലുമായാണ് പുഴയിൽ എറിഞ്ഞിരുന്നത്.
നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹങ്ങൾ പുറത്തെടുക്കുകയായിരുന്നു. മൃതദേഹങ്ങൾ കണ്ടെത്താൻ ഉപയോഗിച്ച ചാക്കുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, അട്ടപ്പാടിയിലെ ഒരു കടയിൽ നിന്നാണ് ഇവ വാങ്ങിയതെന്ന് കണ്ടെത്തി.
കോയമ്പത്തൂരിൽനിന്ന് സാധനങ്ങൾ കൊണ്ടുവന്ന ചാക്കുകളാണിതെന്ന് കടയുടമയെ ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായി. പശ്ചിമ ബംഗാൾ സ്വദേശിയായ തോട്ടം തൊഴിലാളിയാണ് ഈ ചാക്കുകൾ വാങ്ങിയതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
ഏകദേശം 20 ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് ഈ കുടുംബം അട്ടപ്പാടിയിൽ എത്തിയത്. ഭാര്യയോടുള്ള സംശയമാണ് ഈ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

