സംവിധായകൻ ജൂഡ് ആന്റണി ജോസഫ് മലയാള സിനിമ പ്രേക്ഷകർക്കായി ഒരുക്കിയ പുതിയ ചിത്രം ‘തുടക്കം’ തിയേറ്ററുകളിൽ വലിയ വിജയമായി മാറുന്നു. ചിത്രത്തിൽ വിസ്മയ മോഹൻലാൽ നായികയായി എത്തിയപ്പോൾ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
വിസ്മയയുടെ തകർപ്പൻ പ്രകടനം തന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ് എന്നാണ് തിയേറ്ററുകളിൽ നിന്നുള്ള പൊതുവായ വിലയിരുത്തൽ. നിർമ്മാതാവും നടനുമായ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
നേരത്തെ പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ എമ്പുരാൻ എന്ന സിനിമയിൽ ചെറിയൊരു കാമിയോ വേഷത്തിലെത്തി ശ്രദ്ധ നേടിയ ആശിഷ്, ഈ ചിത്രത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 50 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സിനിമയുടെ ഈ ചരിത്രവിജയത്തിന് പിന്നാലെ അണിയറപ്രവർത്തകർ പുതിയ സക്സസ് ടീസർ പുറത്തുവിട്ടു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ലോഞ്ചിംഗ് വേളയിൽ ഇതൊരു കൊച്ചു കുടുംബ ചിത്രമാണെന്നായിരുന്നു സംവിധായകൻ ജൂഡ് ആന്റണി ജോസഫ് വിശേഷിപ്പിച്ചത്. എന്നാൽ അതിലുപരിയായി മികച്ച ദൃശ്യാനുഭവവും കൗതുകങ്ങളും പ്രേക്ഷകർക്കായി ചിത്രം സമ്മാനിക്കുന്നുണ്ട്.
ഒപ്പം നടൻ മോഹൻലാലിന്റെ ഒരു അതിഥി വേഷവും തിയേറ്ററുകളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് ഡോ.
എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ്.
ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീത സംവിധാനവും ജോമോൻ ടി ജോൺ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.
ചമൻ ചാക്കോ ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

