കോഴിക്കോട്: കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥിയെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഭയം സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന അഖില്‍രാജ് (23) ആണ് ദാരുണമായി മരിച്ചത്.
ഇന്നലെ വൈകീട്ട് 6.40 ഓടെ ചെങ്ങോട്ടുകാവ് എളാട്ടേരിയിലാണ് ഈ സംഭവം നടന്നിട്ടുള്ളത്. വൈകീട്ടോടെ അഖില്‍രാജിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് വീടിന് സമീപത്തെ വടക്കേടംകണ്ടിയിലെ കിണറ്റില്‍ വീണുകിടക്കുന്നതായി കണ്ടെത്തിയത്.
അധികം ഉയരമില്ലാത്ത ആള്‍മറയുള്ള കിണറ്റിലേക്കാണ് വിദ്യാര്‍ത്ഥി വീണത്. സംഭവത്തെ തുടര്‍ന്ന് ഉടന്‍ തന്നെ കൊയിലാണ്ടി ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ സേനാംഗങ്ങള്‍ റെസ്ക്യൂ റോപ്പും നെറ്റും ഉപയോഗിച്ച് അഖില്‍രാജിനെ കിണറ്റില്‍ നിന്നും പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല. തുടര്‍ന്ന് അഗ്നിരക്ഷാ സേനയുടെ ആംബുലന്‍സില്‍ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.
വത്സരാജ് ആണ് അഖിലിന്റെ പിതാവ്. അമ്മ: ഗീത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

