തിരുവോണനാളില്‍ ആലപ്പുഴ നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് യുവാക്കളെ എട്ടംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് ഒടുവില്‍ കേസെടുത്തു. പുന്നമടയിലെ റമദാ ഹോട്ടലില്‍ തിരുവോണനാള്‍ രാത്രിയിലാണ് ഈ അതിക്രമം അരങ്ങേറിയത്.
ജിംനേഷ്യത്തില്‍ നേരെയുണ്ടായ വാക്കുതര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് നാല് യുവാക്കള്‍ക്ക് നേരെ ആക്രമണമുണ്ടായത്. അതുല്‍ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നില്‍.
അതുലിന് പുറമെ മെഹ്റാന്, ഹുസൈന്, ആസിഫ്, കാളിദാസ് എന്നിവരും തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റു മൂന്നുപേരുമാണ് കേസിലെ പ്രതികള്‍. ബിയര്‍ കുപ്പികൊണ്ട് തലയ്ക്കടിക്കുകയും, ഇടിവള ഉപയോഗിച്ച് ഇടിക്കുകയും, നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി പരാതിയില്‍ വ്യക്തമാക്കുന്നു.
ആക്രമണത്തില്‍ ഭയന്ന് കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ പ്രതികള്‍ പിന്തുടര്ന്നു ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പരിക്കേറ്റ യുവാക്കള്‍ അന്നുതന്നെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ആലപ്പുഴ നോര്‍ത്ത് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍, സംഭവത്തിന് ശേഷം ദിവസങ്ങള്‍ കഴിഞ്ഞാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മര്‍ദ്ദനത്തിന്റെ തീവ്രത ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ് വ്യക്തമായതെന്നാണ് പോലീസിന്റെ വിശദീകരണം.
ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തെങ്കിലും ഇതുവരെ പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

