സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള നാവിഗേഷൻ ആപ്പുകളിൽ ഒന്നാണ് ഗൂഗിള് മാപ്സ്. എന്നാൽ, ഇതിൽ ചില ഡിഫോൾട്ട് ഫീച്ചറുകൾ നമ്മുടെ ഫോണിന്റെ ബാറ്ററി ലൈഫും ഡാറ്റയും അനാവശ്യമായി ഉപയോഗിക്കുന്നുണ്ട്.
സ്വകാര്യതയ്ക്കും ഫോണിന്റെ സുരക്ഷയ്ക്കും ഭീഷണിയായേക്കാവുന്ന ചില ക്രമീകരണങ്ങൾ ഉടൻ മാറ്റേണ്ടതുണ്ട്. ടൈംലൈൻ / ബാക്ക്ഗ്രൗണ്ട് ലൊക്കേഷൻ ട്രാക്കിംഗ് സ്വകാര്യത സംരക്ഷിക്കുന്നതിനായി ആദ്യം ഓഫ് ചെയ്യേണ്ട
ഒന്നാണ് ഗൂഗിൾ മാപ്സിന്റെ ബാക്ക്ഗ്രൗണ്ട് ലൊക്കേഷൻ ട്രാക്കിംഗ് അഥവാ ടൈംലൈൻ ഫീച്ചർ. പല ഉപയോക്താക്കളുടെയും ഫോണിൽ ഈ ഫീച്ചർ ഡിഫോൾട്ടായി ഓൺ ചെയ്തിരിക്കുകയാണ്.
നാം സന്ദർശിക്കുന്ന സ്ഥലങ്ങളും, അവിടെ എത്ര സമയം ചെലവഴിച്ചു എന്നതുമെല്ലാം ഈ സംവിധാനം കൃത്യമായി രേഖപ്പെടുത്തുന്നു. ഇത് സ്വകാര്യതയെ ബാധിക്കുന്നതിനോടൊപ്പം ഫോണിന്റെ സ്റ്റോറേജ് സ്പേസും നഷ്ടപ്പെടുത്തുന്നു.
ഒരുപക്ഷേ ഫോൺ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ഈ ഡാറ്റ മറ്റുള്ളവരുടെ കൈകളിൽ എത്തിയേക്കാം. പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്ത്, Your Timeline തെരഞ്ഞെടുത്ത്, Location & privacy settings എടുത്ത ശേഷം Timeline-ൽ പ്രവേശിച്ച് Turn off ഓപ്ഷൻ തെരഞ്ഞെടുത്ത് ഈ ഫീച്ചർ ഓഫ് ചെയ്യാവുന്നതാണ്.
ഈ ഫീച്ചർ ഉപയോഗിക്കാൻ താൽപ്പര്യമുള്ളവർ ഓട്ടോ ഡിലീറ്റ് ഓപ്ഷൻ 3 മാസമായി ക്രമീകരിക്കുന്നത് നന്നായിരിക്കും. മൊബൈൽ ഡാറ്റ വഴിയുള്ള ഓട്ടോമാറ്റിക് ഓഫ്ലൈൻ മാപ്പ് ഡൗൺലോഡ് നെറ്റ്വർക്ക് ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ ഓഫ്ലൈൻ മാപ്പുകൾ വളരെ ഉപകാരപ്രദമാണ്.
എന്നാൽ ബാറ്ററി ലൈഫ് സംരക്ഷിക്കുന്നതിനായി ഇതിലെ ഒരു ക്രമീകരണം മാറ്റേണ്ടതുണ്ട്. മൊബൈൽ ഡാറ്റ വഴി ഓഫ്ലൈൻ മാപ്പുകൾ ഓട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യുന്ന രീതി ഒഴിവാക്കുക.
ഡിഫോൾട്ടായി Wi-Fi + mobile data ഓപ്ഷനാണ് ഇതിനായി സെറ്റ് ചെയ്തിരിക്കുന്നത്. ഇത് ബാറ്ററി തീരുന്നതിനും അനാവശ്യ ഡാറ്റ ഉപയോഗത്തിനും കാരണമാകുന്നു.
പ്രൊഫൈൽ എടുത്ത് Offline Maps തെരഞ്ഞെടുത്ത്, ഗിയർ ഐക്കണിൽ ടോപ്പ് ചെയ്ത് Auto-update offline maps, Auto-download recommended maps എന്നിവ ഓഫ് ചെയ്യുക. ഒപ്പം ഡൗൺലോഡ് പ്രിഫറൻസ് Wi-Fi only ആയി മാറ്റുക.
വിഷ്വൽ സെർച്ചിനെ അടിസ്ഥാനമാക്കിയുള്ള വ്യക്തിഗത പരസ്യങ്ങൾ നാവിഗേഷൻ ആപ്പുകളിൽ പരസ്യങ്ങൾ ഉണ്ടാകുന്നത് പലപ്പോഴും ഉപയോക്താക്കൾക്ക് അസൗകര്യമുണ്ടാക്കാറുണ്ട്. ലൊക്കേഷൻ, ആക്റ്റിവിറ്റി, വിഷ്വൽ സെർച്ചുകൾ എന്നിവ ഉപയോഗിച്ച് പരസ്യങ്ങൾ നൽകാൻ ഗൂഗിൾ മാപ്സിന് സാധിക്കും.
ഈ ഫീച്ചർ ഓഫ് ചെയ്യാൻ ഗൂഗിൾ അക്കൗണ്ടിൽ Data & Privacy സെക്ഷനിൽ പോയി Web & App Activity തെരഞ്ഞെടുത്ത് Include Visual Search History അൺചെക്ക് ചെയ്യുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

