കൊല്ലം ജില്ലയിലെ അമൃതപുരി സന്ദർശിച്ച് ആന്ധ്രാപ്രദേശ് ഐ.ടി, ഐടിഇഎസ്, ഗ്രാമവികസന വകുപ്പ് മന്ത്രി നര ലോകേഷ്. അമൃതപുരിയിലെത്തിയ മന്ത്രിക്ക് ആശ്രമ അധികൃതരുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.
തുടർന്ന് അദ്ദേഹം മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു കൂടിക്കാഴ്ച നടത്തി. സന്ദർശനത്തിന്റെ ഭാഗമായി ആശ്രമത്തിലെ കാളിക്ഷേത്രവും കളരിയും മന്ത്രി നര ലോകേഷ് സന്ദർശിച്ചു.
കൂടാതെ അമൃത വിശ്വവിദ്യാപീഠം ക്യാമ്പസും അമൃത ആയുർവേദ കോളജും അദ്ദേഹം സന്ദർശിക്കുകയുണ്ടായി. മാതാ അമൃതാനന്ദമയി മഠവും അമൃത സർവകലാശാലയും സംയുക്തമായി നടപ്പിലാക്കുന്ന സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളും സാങ്കേതികവിദ്യാധിഷ്ഠിത സേവന പദ്ധതികളും തികച്ചും മാതൃകാപരമാണെന്ന് മന്ത്രി നര ലോകേഷ് അഭിപ്രായപ്പെട്ടു.
ഏകദേശം മൂന്ന് മണിക്കൂറോളം ആശ്രമത്തിൽ ചെലവഴിച്ച ശേഷമാണ് മന്ത്രി അവിടെ നിന്നും മടങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

