പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുന്ന ദുൽഖർ സൽമാൻ നായകനായ പുതിയ ചിത്രം ‘ഐ ആം ഗെയിം’ തിയേറ്ററുകളിൽ റിലീസ് ചെയ്തു. തമിഴ്, തെലുങ്ക് ഭാഷകളിൽ ഉൾപ്പെടെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
2 മണിക്കൂർ 53 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം ഒരു പാൻ ഇന്ത്യൻ റിലീസായാണ് വിവിധ ഭാഷകളിൽ എത്തിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ കരിയറിലെ 40-ാമത്തെ ചിത്രമാണിത്.
ചിത്രത്തിന്റെ റിലീസിനോടൊപ്പം നിർമ്മാതാക്കൾ പുതിയ വീഡിയോ ഗാനവും പുറത്തുവിട്ടു. ‘കരവും കരളും’ എന്ന് തുടങ്ങുന്ന ഗാനമാണ് യൂട്യൂബിലൂടെ റിലീസ് ചെയ്തത്.
ജേക്സ് ബിജോയ് സംഗീതം നൽകിയിരിക്കുന്ന ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണൻ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ഇവുജിൻ ആണ്.
ഇതിനോടകം തന്നെ ചിത്രത്തിലെ ‘ലൂസർ’, ‘മഴവില്ലായെ’ എന്നീ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിൽ ലൂസർ ഗാനം ആലപിച്ചിരിക്കുന്നത് ദുൽഖർ സൽമാൻ തന്നെയാണ്.
നഹാസ് ഹിദായത്ത് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഒരു ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലറാണ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.
സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഭാഷണങ്ങൾ ഒരുക്കിയത് സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ്.
ദുൽഖറിന്റെ മികച്ച പ്രകടനത്തിനൊപ്പം ആന്റണി വർഗീസ്, കയാദു ലോഹർ, മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിനിമയുടെ അണിയറയിൽ പ്രവർത്തിച്ച പ്രധാന വ്യക്തികൾ: ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം – ജിംഷി ഖാലിദ്, എഡിറ്റിംഗ് – ചമൻ ചാക്കോ, ആക്ഷൻ – അൻപറിവ് മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഡിസൈനർ – അജയൻ ചാലിശ്ശേരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

