മലയാള സിനിമയുടെ പ്രിയപ്പെട്ട എവർഗ്രീൻ കൂട്ടുകെട്ട് പതിനാറു വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു.
ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ കോമഡി ഫാമിലി എന്റർടെയ്നർ ചിത്രം ‘പാതിരാക്കുറുക്കൻ’ ഒക്ടോബർ മാസത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ഈ നാല് പ്രമുഖ താരങ്ങളും ആദ്യമായി ഒരുമിച്ച് ഒരു ഗാനം ആലപിക്കുന്നു എന്നതാണ്.
സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് പുറത്തുവന്ന വിവരങ്ങൾ ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. പ്രശസ്ത താരങ്ങളായ മോഹൻലാൽ, മഞ്ജു വാര്യർ എന്നിവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.
പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ ട്രെൻഡിങ്ങായി മാറി. അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ്ജ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജയേഷ് വേണുഗോപാൽ ആണ്.
തികച്ചും ഒരു കോമഡി ത്രില്ലർ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രധാന താരങ്ങൾക്കൊപ്പം ഇന്ദ്രൻസ്, നിർമൽ പാലാഴി, വിനീത് തട്ടിൽ, റിയാസ് നർമ്മകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ, ടെസ്സ ജോസഫ്, അജയൻ മാടയ്ക്കൽ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
കൂടാതെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ അശ്വിത– അശ്വിജ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്:
രചന: സുനിൽ കർമ്മ, നിഖിൽ ജിനൻ.
ഛായാഗ്രഹണം: സെൽവകുമാർ എസ്. സംഗീതം: ഗോപി സുന്ദർ.
എഡിറ്റർ: അതുൽ വിജയ്. പ്രൊഡക്ഷൻ കൺട്രോളർ: മൻസൂർ വെട്ടത്തൂർ.
പ്രോജക്റ്റ് ഡിസൈനർ: ഷിംന ബി. കലാസംവിധാനം: ത്യാഗു തവനൂർ.
മേക്കപ്പ്: രാജേഷ് നെന്മാറ. വസ്ത്രാലങ്കാരം: സുകേഷ് താനൂർ.
പി.ആർ.ഒ: എ.എസ്. ദിനേശ്, മനു ശിവൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

