സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്ക് പ്രധാന തടസ്സമായി നിലകൊണ്ടത് എൽഡിഎഫ് സർക്കാരിന്റെ കാലത്തെ വികസന മുരടിപ്പാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ പത്ത് വർഷക്കാലത്തെ ഇടതുഭരണം കേരളത്തിൽ യാതൊരുവിധ വികസന മുന്നേറ്റങ്ങളും കൊണ്ടുവന്നിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ വികസനത്തിന് എൽഡിഎഫ് ഉണ്ടാക്കിയ ബ്ലോക്കുകൾ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ തിരുത്തിമറിയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി സംസ്ഥാനം വിട്ട് പുറത്തേക്ക് പോകുന്നത് തടയുന്നതിനായി ശക്തമായ നിയമനിർമ്മാണം കൊണ്ടു വരുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. സ്ത്രീകളുടെ മുന്നേറ്റത്തിനായി വെറും വാക്കുകൾ കൊണ്ടുളള അധരവ്യായാമമല്ല, മറിച്ച് പ്രായോഗികമായ പ്രവർത്തനങ്ങളാണ് ലീഗ് കാഴ്ചവെച്ചിട്ടുള്ളത്.
സ്ത്രീ വിദ്യാഭ്യാസത്തെക്കുറിച്ചും അവരുടെ സാമൂഹിക മുന്നേറ്റത്തെക്കുറിച്ചും വലിയ ചർച്ചകൾ നടക്കുന്ന കാലമാണിത്. സമൂഹത്തിന്റെ മുൻനിരയിലേക്ക് സ്ത്രീകളെ കൈപിടിച്ചുയർത്തുന്നതിൽ പാർട്ടി എന്നും മുൻപന്തിയിലുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

