തൃശൂർ ജില്ലയിലെ കൈപ്പമംഗലത്ത് എട്ട് തമിഴ്നാട് സ്വദേശികളുടെ ദാരുണാന്ത്യത്തിന് കാരണമായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ പോലീസ് പിടിയിലായി. പൂനെ സ്വദേശിയായ ദൂക്കാറാം കാംബ്ലെയാണ് പിടിയിലായത്.
കൈപ്പമംഗലം മൂന്നുപീടികയിൽ വെച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
തുടർന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ കൈപ്പമംഗലം പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. വെള്ളിയാഴ്ച അർധരാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.
അപകടം നടന്നയുടൻ ഇയാൾ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. അപകടത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പോലീസ് വ്യാപകമായ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ശനിയാഴ്ച കൈപ്പമംഗലം മൂന്നുപീടികയിൽ വെച്ച് നാട്ടുകാർ ഇയാളെ പിടികൂടി പോലീസിന് കൈമാറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

